For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കെകെആറിന് സൂപ്പര്‍ ഓവര്‍ ശാപം തീരുന്നില്ല!! പിഴച്ചത് മൂന്നാം തവണ... ആദ്യ ടൈ 2009ല്‍

കഴിഞ്ഞ കളിയില്‍ ഡല്‍ഹി സൂപ്പര്‍ ഓവറില്‍ കെകെആറിനെ മറികടന്നിരുന്നു

By Manu

മുംബൈ: ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ ടൈയ്ക്കും തുടര്‍ന്നുള്ള സമനിലയ്ക്കും ശനിയാഴ്ച ദില്ലിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയം സാക്ഷിയായിരുന്നു. ടൈയും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലേക്കും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് രണ്ടു തവണ ജേതാക്കളായ കെകെആറിനെ വീഴ്ത്തിയിരുന്നു.

ഐപിഎല്ലിന്റെ 11 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇതിനുമുമ്പ് ഏഴു മല്‍സരങ്ങള്‍ മാത്രമേ സൂപ്പര്‍ ഓവറിലെത്തിയിട്ടുള്ളൂ. കെകെആര്‍ നേരത്തേ രണ്ടു തവണ സൂപ്പര്‍ ഓവറില്‍ കളിച്ചെങ്കിലും അവയിലും പരാജയം തന്നെയായിരുന്നു ഫലം.

ആദ്യ സൂപ്പര്‍ ഓവര്‍ 2009ല്‍

ആദ്യ സൂപ്പര്‍ ഓവര്‍ 2009ല്‍

ഐപിഎല്ലിന്റെ രണ്ടാം സീസണായ 2009ലാണ് ആദ്യത്തെ ടൈയ്ക്കും സൂപ്പര്‍ ഓവറിനും സാക്ഷിയായത്. അന്ന് കേപ്ടൗണില്‍ കെകെആറും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 18 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ 15 റണ്‍സ് നേടാനെ കെകെആറിനായുള്ളൂ.
2010ല്‍ ചെന്നൈയില്‍ സിഎസ്‌കെയും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള കൡയിലും വിജയികളെ തീരുമാനിച്ചത് സൂപ്പര്‍ ഓവറിലായിരുന്നു. തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ സിഎസ്‌കെ 9 റണ്‍സാണ് നേടിയത്. നാലാം പന്തില്‍ തന്നെ പഞ്ചാബ് ലക്ഷ്യം മറികടക്കുകയും ചെയ്തു.

2013ല്‍ രണ്ട് ടൈകള്‍

2013ല്‍ രണ്ട് ടൈകള്‍

ഐപിഎല്ലിലെ മൂന്നാമത്തെ സൂപ്പര്‍ ഓവര്‍ മല്‍സരം 2013ലായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള കളിയാണ് ടൈ ആയത്. സൂപ്പര്‍ ഓവറില്‍ സണ്‍റൈസഴ്‌സ് ജയിക്കുകയും ചെയ്തു.
ഇതേ സീസണിലെ തന്നെ മറ്റൊരു കളിയില്‍ ഡല്‍ഹിയുമായും ആര്‍സിബി ടൈ വഴങ്ങി. സൂപ്പര്‍ ഓവറില്‍ ജയം ആര്‍സിബിക്കായിരുന്നു

രാജസ്ഥാന് രണ്ട് ടൈകള്‍

രാജസ്ഥാന് രണ്ട് ടൈകള്‍

2013ന് സമാനമായി 2015 സീസണിലും ഐപിഎല്ലില്‍ രണ്ടു ടൈ മല്‍സരങ്ങള്‍ കണ്ടു. രണ്ടിലും രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെട്ടിരുന്നു. അബുദാബിയില്‍ നടന്ന കളിയില്‍ കെകെആറുമായാണ് രാജസ്ഥാന്‍ ആദ്യം ടൈ വഴങ്ങിയത്. സൂപ്പര്‍ ഓവറും ടൈ ആയതോടെ നേടിയ ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് രാജസ്ഥാനെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചാബുമായാണ് ഇതേ സീസണില്‍ രാജസ്ഥാന്‍ മറ്റൊരു ടൈ സമ്മതിച്ചത്. ഈ കളിയില്‍ പഞ്ചാബിനായിരുന്നു സൂപ്പര്‍ ഓവറില്‍ ജയം.

2017ലെ ടൈ

2017ലെ ടൈ

2017ല്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മല്‍സരവും സൂപ്പര്‍ ഓവറിലേക്കു നീണ്ടിരുന്നു. അന്നു രാജ്‌കോട്ടില്‍ നടന്ന കളിയില്‍ സൂപ്പര്‍ ഓവറില്‍ ഗുജറാത്തിനെ മുംബൈ തോല്‍പ്പിക്കുകയായിരുന്നു.

Story first published: Sunday, March 31, 2019, 13:20 [IST]
Other articles published on Mar 31, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+