Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അധികം വൈകാതെ രോഹിത് ശര്‍മയെ ഇന്ത്യയുടെ നായകനായി കാണാം'- കിരണ്‍ മോറെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയെന്ന വന്മരം ഉള്ളതുകൊണ്ട് നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ട താരമാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്ലില്‍ അഞ്ച് തവണ ജേതാക്കളാക്കിയതോടൊപ്പം കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചപ്പോഴും മികച്ച വിജയങ്ങള്‍ നേടിയെടുക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. സമീപകാലത്തായി മിന്നും പ്രകടനം പുറത്തെടുക്കുന്ന അദ്ദേഹത്തെ ഇന്ത്യയുടെ ടി20ക്യാപ്റ്റനാക്കണമെന്ന് നേരത്തെ മുതല്‍ ആരാധകര്‍ ആവിശ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ വിരാട് കോലി മാറി അധികം വൈകാതെ രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പരിശീലകനുമായ കിരണ്‍ മോറെ. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമോ ടി20 ലോകകപ്പിന് തൊട്ട് മുമ്പോ ഇത് സംബന്ധിച്ച ചിത്രം വ്യക്തമാക്കുമെന്നും കിരണ്‍ മോറെ പറഞ്ഞു.

'ക്രിക്കറ്റ് ബോര്‍ഡിന്റെ കാഴ്ചപ്പാടുകള്‍ മാറേണ്ടതാണ്. രോഹിത് ശര്‍മയ്ക്ക് അധികം വൈകാതെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. എംഎസ് ധോണിയുടെ കീഴില്‍ കളിച്ച് മികച്ച നായകനായി മാറിയ താരമാണ് കോലി.എത്ര നാളുകളായി അവന്‍ ഏകദിനത്തിലും ടി20യിലും ടീമിനെ നയിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇതിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും'-മോറെ ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

rohitshrama

വിരാട് കോലി വെള്ള ബോള്‍ നായകസ്ഥാനം ഒഴിഞ്ഞ് രോഹിതിന് കൈമാറുന്നത് വലിയ സന്ദേശമാണെന്നും മോറെ അഭിപ്രായപ്പെട്ടു.'സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യയില്‍ നന്നായി നടത്താന്‍ സാധിക്കുന്നതാണ്. ഇന്ത്യന്‍ ടീമിന്റെ ഭാവിയെക്കുറിച്ച് സീനിയര്‍ താരങ്ങള്‍ ചിന്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. വിരാട് കോലി ഇത് മതി രോഹിത് നയിക്കട്ടെ എന്ന് പറയുമെന്നാണ് വിശ്വാസം.

അങ്ങനെ ചെയ്യുന്നത് വലിയ സന്ദേശമാണ് ഇന്ത്യന്‍ ക്രിക്കറ്റിനും യുവ താരങ്ങള്‍ക്കും നല്‍കുക. രോഹിത് ശര്‍മയ്ക്ക് ഒരു അവസരം നല്‍കുന്നത് അവന്‍ നന്നായി ചെയ്തു എന്നതിനുള്ള അംഗീകാരമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാവി കോലിയുടെ കൈകളിലാണ്.ടെസ്റ്റ് ടീമിന്റെയും പരിമിത ഓവര്‍ ടീമിന്റെയും ക്യാപ്റ്റനായി ഇനിയും തുടരണമോ എന്ന് ആലോചിക്കുക. മനുഷ്യനാണ്. മാനസികമായി മടുക്കുമെന്നും മോറെ പറഞ്ഞു.

എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം വരാന്‍ സാധ്യത വളരെ കുറവാണ്. രോഹിത് ശര്‍മയെ നായകനാക്കുന്നതോടെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സംവിധാനത്തിലേക്ക് കാര്യങ്ങളെത്തും. ഇത് ടീമിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ടി20 ലോകകപ്പിലും കോലി തന്നെ ഇന്ത്യയെ നയിക്കാനാണ് സാധ്യത.

Story first published: Thursday, May 27, 2021, 9:09 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+