Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ വിക്കറ്റ് കീപ്പറാക്കുന്നതിന് ഗാംഗുലിയെ സമ്മതിപ്പിക്കാന്‍ 10 ദിവസമെടുത്തു; കിരണ്‍ മോറെ

മുംബൈ: ലോക ക്രിക്കറ്റ് കണ്ട മികച്ച നായകന്മാരിലും വിക്കറ്റ് കീപ്പര്‍മാരിലും ഒരാളാണ് എംഎസ് ധോണി. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ അദ്ദേഹം ഈ നേട്ടം സ്വന്തമായുള്ള ഏക നായകന്‍ കൂടിയാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി കുറിച്ച റെക്കോഡുകളും നിരവധിയാണ്. ഇപ്പോഴിതാ എംഎസ് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാക്കുന്നതിന് സൗരവ് ഗാംഗുലിയുടെ സമ്മതം നേടിയെടുക്കാന്‍ 10 ദിവസത്തോളം വേണ്ടിവന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ കിരണ്‍ മോറെ.

2003-2004 കാലയളവില്‍ ഇന്ത്യക്ക് മികച്ചൊരു വിക്കറ്റ് കീപ്പറെ ആവിശ്യമായിരുന്നു. അന്ന് രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയപ്പോള്‍ മികച്ച പ്രകടനം തന്നെ അദ്ദേഹം നടത്തി. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിയുന്ന ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനെ ടീമിനാവശ്യമാണെന്ന് സെലക്ടര്‍മാര്‍ക്ക് തന്നെ. അപ്പോഴാണ് ധോണിയെ ശ്രദ്ധയില്‍ പെടുന്നത്. അക്കാലത്ത് അതിവേഗ ഫോര്‍മാറ്റിലേക്ക് ക്രിക്കറ്റ് മാറുകയായിരുന്നു. ആറാമനോ ഏഴാമനോ ആയി ഇറങ്ങി 40-50 റണ്‍സ് അതിവേഗം നേടാന്‍ സാധിക്കുന്ന താരത്തെയാണ് അന്വേഷിച്ചിരുന്നതെന്നും കിരണ്‍ പറഞ്ഞു.

dhonikeeper

ദ്രാവിഡ് മികച്ച പ്രകടനം തുടരുമ്പോഴും പവര്‍ഹിറ്ററും ഫിനിഷറുമായ വിക്കറ്റ് കീപ്പറെ സെലക്ടര്‍മാര്‍ തിരയുകയായിരുന്നു. ധോണിയുടെ മത്സരം കാണാന്‍ പോയ ദിവസം 130 പന്തില്‍ അദ്ദേഹം 170 റണ്‍സ് നേടി. അത് കണ്ടതോടെ ദുലീപ് ട്രോഫിയില്‍ കിഴക്കന്‍ മേഖലയ്ക്കായി ധോണിയെ കളിപ്പിക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ത്തന്നെ സൗരവ് ഗാംഗുലിയെപ്പോയിക്കണ്ട് ഗാംഗുലിയെ കളിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടു. അന്ന് ഇന്ത്യക്കുവേണ്ടി വിക്കറ്റ് കീപ്പറായി കളിച്ചിരുന്നത് കൊല്‍ക്കത്തക്കാരനായ ദീപ്ദാസായിരുന്നു. അതിനാല്‍ ഗാംഗുലിക്ക് ദാസിലായിരുന്നു കൂടുതല്‍ താല്‍പര്യം. ധോണിയെ കളിപ്പിക്കുന്നതിനായി ഗാംഗുലിയുടെ സമ്മതം നേടിയെടുക്കാന്‍ 10 ദിവസത്തോളം വേണ്ടിവന്നെന്നാണ് കിരണ്‍ മോറെ വ്യക്തമാക്കിയത്.

ദുലീപ് ട്രോഫി ഫൈനലില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 68 റണ്‍സാണ് ധോണി നേടിയത്.ഇതോടെ കെനിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലേക്ക് ധോണിയെ പരിഗണിച്ചു. പരമ്പരയില്‍ 600 റണ്‍സ് അടിച്ചെടുത്ത ധോണി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അധികം വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കും ധോണിക്ക് വിളിയെത്തി.

2004ല്‍ ബംഗ്ലാദേശിനെതിരേ ഏകദിനത്തിലും 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റിലും 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യിലും ധോണി അരങ്ങേറു. പിന്നീട് ഇങ്ങോട്ട് കണ്ടത് ചരിത്ര പ്രകടനമാണ്. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും ധോണി സ്വന്തം പേരിലാക്കി.

Story first published: Wednesday, June 2, 2021, 16:42 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+