Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്ലെന്‍ മാക്‌സ്‌വെല്‍ പരിക്കേറ്റ് മടങ്ങി; കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടി

മൊഹാലി: ഐ പി എല്ലില്‍ നിന്നും പുറത്തായെങ്കിലും ബാക്കിയുള്ള മത്സരങ്ങളെങ്കിലും ജയിച്ച് മാനം രക്ഷിക്കാമെന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആഗ്രഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നാട്ടിലേക്ക് മടങ്ങിയതാണ് പഞ്ചാബിന് വിനയായിരിക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയയുടെ തന്നെ ഷോണ്‍ മാര്‍ഷും പരിക്ക് മൂലം ഐ പി എല്ലില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

അടിവയറ്റിലെ പരിക്ക് മൂലം ഗ്ലെന്‍ മാക്‌സ്‌വെല്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ആണ് ഒരു പ്രസ്താവനയില്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് എതിരായ കളിക്കിടെയാണ് ഗ്ലെന്‍ മാക്‌സ്‌വെലിന് വേദന അനുഭവപ്പെട്ടത്. പരിക്ക് അത്ര സാരമുള്ളതല്ലെങ്കിലും കളിയില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കിട്ടിയ വിദഗ്‌ധോപദേശം.

glennmaxwell-

27 കാരനായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ ഐ പി എല്‍ സീസണില്‍ മികച്ച ഫോമിലായിരുന്നില്ല. 11 ഇന്നിംഗ്‌സുകളിലായി 179 റണ്‍സ് മാത്രമേ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് നേടാനായിരുന്നുള്ളൂ. ഓസ്‌ട്രേലിയയുടെ തന്നെ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, വെസ്റ്റ് ഇന്‍ഡീസിന്റെ ലെന്‍ഡല്‍ സിമ്മണ്‍സ്, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലിസി, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ പ്രമുഖ കളിക്കാരെല്ലാം പരിക്ക് മൂലം ഐ പി എല്ലിനിടെ മടങ്ങേണ്ടി വന്നവരാണ്.

Story first published: Tuesday, May 17, 2016, 17:34 [IST]
Other articles published on May 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+