Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജോണ്‍സണില്ല, പഞ്ചാബ് കിംഗ്‌സിന് ഹുരിക്കന്‍സിന്റെ വെല്ലുവിളി

മൊഹാലി: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന് ആദ്യമായി യോഗ്യത നേടിയ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന് വ്യാഴാഴ്ച കന്നി അങ്കം. ഓസ്‌ട്രേലിയന്‍ ടീമായ ഹൊബാര്‍ട്ട് ഹുരിക്കന്‍സാണ് ഐ പി എല്ലിലെ റണ്ണറപ്പുകളായ പഞ്ചാബ് കിംഗ്‌സിന് എതിരാളികള്‍. ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ പരിക്കാണ് പ്രീതി സിന്റയുടെ ടീമിന് നിലവിലുള്ള ഏക പ്രശ്‌നം.

സ്വപ്‌നസമാനമായ പ്രകടനത്തിലൂടെയാണ് ജോര്‍ജ് ബെയ്‌ലിയുടെ കീഴില്‍ പഞ്ചാബ് കിംഗ്‌സ് ഐ പി എല്‍ റണ്ണറപ്പുകളായത്. സീനിയര്‍ താരമായ വീരേന്ദര് സേവാഗ് മുതല്‍ തുടക്കക്കാരായ വൃദ്ധിമാന്‍ സാഹയും മനന്‍ വോറയും വരെ പഞ്ചാബിന് വേണ്ടി അടിച്ചു തകര്‍ത്തു. എന്നാല്‍ മറ്റ് ടീമുകളെക്കാള്‍ പഞ്ചാബിനെ മേലെ നിര്‍ത്തിയത് ഡേവിഡ് മില്ലര്‍ - ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂട്ടുകെട്ടായിരുന്നു.

punjab-super-kings

ഓസ്‌ട്രേലിയന്‍ താരങ്ങളായ മാക്‌സ്‌വെല്‍, ജോര്‍ജ് ബെയ്‌ലി, ഷോണ്‍ മാര്‍ഷ് എന്നിവരാണ് ഇത്തവണയും ടീമിന്റെ കരുത്ത് ഇവര്‍ക്കൊപ്പം കില്ലര്‍ മില്ലര്‍ കൂടി ചേരുന്നതോടെ പഞ്ചാബ് സൂപ്പര്‍ ടീമാകും. സേവാഗിന് പുറമേ റിഷി ധവാന്‍, മനന്‍ വോറ, വൃദ്ധിമാന്‍ സാഹ തുടങ്ങിയവരാണ് ടീമിലെ ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

ഐ പി എല്ലില്‍ 14 കളിയില്‍ നിന്നും 17 വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സന്റെ അസാന്നിധ്യം പഞ്ചാബിന്റെ ബൗളിംഗ് നിരയില്‍ എടുത്തുകാട്ടും എന്നതില്‍ സംശയം വേണ്ട. അക്ഷര്‍ പട്ടേലും ബാലാജിയുമാണ് പഞ്ചാബ് നിരയിലെ പ്രധാന ബൗളര്‍മാര്‍. ശ്രീലങ്കന്‍ താരം തിസാര പെരേരയാണ് ജോണ്‍സന് പകരം വരാന്‍ സാധ്യത. സഞ്ജയ് ബംഗാറാണ് ടീമിന്റെ കോച്ച്. മത്സരം രാത്രി എട്ട് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍.

Story first published: Thursday, September 18, 2014, 12:21 [IST]
Other articles published on Sep 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+