കൊടുങ്കാറ്റും വന്നില്ല തീയും വന്നില്ല; പഞ്ചാബ് പാട്ടുംപാടി ജയിച്ചു
മൊഹാലി: ഡഗ് ബൊളിഞ്ജറിനെയും ബെല്‍ ഹില്‍ഫെനാസിനെയും പോലുളള ലോകോത്തര ബൗളര്‍മാരുമായി വന്ന ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് മൊഹാലിയിലെ ഫാസ്റ്റ് ബൗളിംഗ് പിച്ചില്‍ പഞ്ചാബ് കിംഗ്‌സിനെ പേടിപ്പിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സേവാഗ് പൂജ്യത്തിന് പുറത്തായിട്ട് കൂടി പാട്ടും പാടി ജയിക്കാന്‍ പഞ്ചാബിനായി, അത് പഞ്ചാബിന്റെ ടീം വര്‍ക്ക്.
145 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന്റെ ഓപ്പണര്‍ സേവാഗ് ആദ്യ ഓവറിലെ ആദ്യ പന്തില്‍ പുറത്ത്. താമസിയാതെ സാഹയും മില്ലറും വോറയും. എന്നാല്‍ ക്യാപ്റ്റന്‍ ബെയ്‌ലി ഒരറ്റം കാത്തപ്പോള്‍ വമ്പനടിക്കാരായ മാക്‌സ്‌വെല്ലും പെരേരയും റണ്‍നിരക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നേരത്തെ മിച്ചല്‍ ജോണ്‍സനും സന്ദീപ് ശര്‍മയും ഇല്ലാഞ്ഞിട്ടും പഞ്ചാബ് മാന്യമായി തന്നെ പന്തെറിഞ്ഞു. ചിത്രങ്ങളിലേക്ക്.

വീരു ഗോള്‍ഡന്‍ ഡക്ക്
ഓഫ് സ്റ്റംപിന് പുറത്ത് മനോഹരമായ ബൗണ്‍സര്‍. ഡഗ് ബൊളിഞ്ജറിന്റെ ആദ്യ പന്ത് തന്നെ തേര്‍ഡ് മാന്‍ ഫീല്‍ഡറുടെ കയ്യിലെത്തിച്ച് സേവാഗ് ഗോള്‍ഡന്‍ ഡക്കിന് പുറത്ത്.

മാക്‌സ്‌വെല്‍ ഉണ്ടല്ലോ
എടുപിടി എന്ന് നാല് വിക്കറ്റ് വീണ് പതറിയ പഞ്ചാബിനെ ജയിപ്പിച്ചത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കൂറ്റനടികളാണ്. 25 പന്തില്‍ 43 റണ്‍സായിരുന്നു മാക്‌സിയുടെ സ്‌കോര്‍.

പെരേരയും ആഞ്ഞ് വീശി
വെറും 20 പന്തിലാണ് പെരേര 35 റണ്‍സെടുത്തത്. മിച്ചല്‍ ജോണ്‍സന് പരിക്കായത് കൊണ്ടാണ് പെരേര ടീമിലെത്തിയത്.

ക്യാപ്റ്റന്‍ കൂള്‍
ക്യാപ്റ്റന്‍ കൂള്‍ ജോര്‍ജ് ബെയ്‌ലി കൂളായി ഒരറ്റം കാത്തു. 27 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 34 റണ്‍സെടുത്താണ് ബെയ്‌ലി കളി തീര്‍ത്തത്.

മില്ലര്‍ സൈലന്റ്
മൂന്ന് പന്തുകള്‍ മാത്രം കളിച്ച ഡേവിഡ് മില്ലര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റിയില്ല.

ഹരിക്കെയ്ന്‍സ് ശാന്തം
എടുത്തപറയത്തക്ക ബാറ്റിംഗ്, ബൗളിംഗ് പ്രകടനങ്ങളൊന്നു ഹരിക്കെയ്ന്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നാലോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൊളിഞ്ജര്‍ മാത്രമാണ് ഭേദപ്പെട്ട ബൗളര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications