വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 69 പന്തില്‍ 132*- പുതുചരിത്രമെഴുതി രാഹുല്‍, റിഷഭ് പന്തിന്റെ റെക്കോര്‍ഡ് തിരുത്തി

132 റണ്‍സാണ് കളിയില്‍ രാഹുല്‍ വാരിക്കൂട്ടിയത്

ദുബായ്: ഐപിഎല്ലില്‍ ആറാമത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇടിവെട്ട് സെഞ്ച്വറിയോടെ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. കളിയില്‍ വെറും 69 പന്തില്‍ രാഹുല്‍ പുറത്താവാതെ വാരിക്കൂട്ടിയത് 132 റണ്‍സാണ്. 14 ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

IPL 2020- KL Rahul shatters two huge records | Oneindia Malayalam
1

ഈ സീസണിലെ ഐപിഎല്ലിലെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് രാഹുല്‍ തന്റെ പേരില്‍ കുറിച്ചത്. ഈ ഇന്നിങ്‌സ് പുതിയൊരു റെക്കോര്‍ഡ് കുറിക്കാനും അദ്ദേഹത്തെ സഹായിച്ചു. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിനാണ് രാഹുല്‍ അവകാശിയായത്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുടെ മോശം ഫീല്‍ഡിങും അദ്ദേഹത്തിനു തുണയായി. സെഞ്ച്വറിക്കു മുമ്പ് രണ്ടു തവണയാണ് രാഹുലിന്റെ ക്യാച്ച് കോലി നഷ്ടപ്പെടുത്തിയത്.

ജോണ്‍സ് കുഴഞ്ഞുവീണത് ബ്രെറ്റ് ലീക്ക് അരികില്‍! പിന്നീട് സംഭവിച്ചത്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്ജോണ്‍സ് കുഴഞ്ഞുവീണത് ബ്രെറ്റ് ലീക്ക് അരികില്‍! പിന്നീട് സംഭവിച്ചത്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

IPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നുIPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നു

മറ്റൊരു വിക്കറ്റ് കീപ്പറായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവതാരം റിഷഭ് പന്തിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് രാഹുല്‍ ഈ കളിയില്‍ തിരുത്തുകയായിരുന്നു. 2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പന്ത് ഡല്‍ഹിക്കു വേണ്ടി പുറത്താവാതെ നേടിയ 128 റണ്‍സായിരുന്നു നേരത്തേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇതാണ് രാഹുലിനു മുന്നില്‍ പഴങ്കഥയായി മാറിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് രാഹുല്‍ ആര്‍സിബിക്കെതിരേ കുറിച്ചത്.

2

നിലവിലെ ടീമംഗം കൂടിയായ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ആര്‍സിബിക്കായി കളിക്കവെ നേടിയ 175 റണ്‍സാണ് ഓള്‍ടൈം റെക്കോര്‍ഡ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ് (133*), ബ്രെന്‍ഡന്‍ മക്കുല്ലം (158*) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്ന രാഹുല്‍ ആര്‍സിബിക്കെതിരേ അതിന്റെ ക്ഷീണം തീര്‍ത്തു. ഈ കളിയിലെ ഇന്നിങ്‌സോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അദ്ദേഹം അര്‍ഹനായി. 132 റണ്‍സുമായാണ് രാഹുല്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയാണ് രണ്ടു റണ്‍സ് പിന്നിലായി രണ്ടാംസ്ഥാനത്ത്.

Story first published: Thursday, September 24, 2020, 22:22 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X