Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തുംമാക്‌സ്വെല്ലും തകര്‍ത്തു, മുംബൈക്ക് നഷ്ടം

ചെന്നൈ: പൊന്നുംവില കൊടുത്ത് വാങ്ങിയ മൈക് ഹസിയും കോറി ആന്‍ഡേഴ്‌സനും നിരാശപ്പെടുത്തിയ ആദ്യ കളിക്ക് ശേഷം രണ്ടാമത്തെ ദിവസം ഡ്വെയ്ന്‍ സ്മിത്തും ഗ്ലെന്‍ മാക്‌സ്വെല്ലും തകര്‍ത്തടിക്കുന്നതും കൂടി കണ്ടപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് ചിലപ്പോള്‍ നഷ്ടബോധം തോന്നിയിട്ടുണ്ടാകണം. കഴിഞ്ഞ സീസണില്‍ മുംബൈയുടെ താരങ്ങളായിരുന്നു ഇരുവരും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - പഞ്ചാബ് കിംഗ്‌സ് മത്സരത്തിലായിരുന്നു രണ്ട് മുന്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 43 പന്തില്‍ 66 റണ്‍സെടുത്ത സ്മിത്തിന്റെയും മക്കുലത്തിന്റെയും മികവില്‍ ചെന്നൈ 205 റണ്‍സെടുത്തു. എന്നാല്‍ മാക്‌സ്വെല്‍ വെറും 43 പന്തില്‍ 95 റണ്‍സടിച്ച് കളി പഞ്ചാബിന്റെ സ്വന്തമാക്കി.

മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നാല് വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സും തുടക്കം ഗംഭീരമാക്കി. 134 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന രാജസ്ഥാന് രഹാനെയും ബിന്നിയുമാണ് വിജയശില്‍പികളായത്.

ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

206 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറിങ്ങിയ പഞ്ചാബിനെ ജയിപ്പിച്ചത് മാക്‌സ്വെല്ലിന്റെ മിന്നലടികളാണ്. 43 പന്തില്‍ 15 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ഗ്ലെന്‍ കളി ജയിപ്പിച്ചെടുത്തത്.

എന്തൊരു റിവേഴ്‌സ് സ്വീപ്പ്

എന്തൊരു റിവേഴ്‌സ് സ്വീപ്പ്

റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടുന്ന ഗ്ലെന്‍ മാക്‌സ്വെല്‍

ഡ്വെയ്ന്‍ സ്മിത്ത്

ഡ്വെയ്ന്‍ സ്മിത്ത്

കഴിഞ്ഞ വര്‍ഷം മുംബൈയ്ക്ക് വേണ്ടി നടത്തിയ മിന്നലടികളുടെ ബാക്കിയാണ് സ്മിത്ത് ചെന്നൈയിലും തുടരുന്നത്. 66 റണ്‍സെടുത്ത സ്മിത്ത്.

വീരനാകുമോ വീരു

വീരനാകുമോ വീരു

ഐ പി എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ 10 പന്തില്‍ 19 റണ്‍സാണ് സേവാഗിന്റെ സമ്പാദ്യം. തുടക്കം വലിയ മോശമായില്ല, വീരുവില്‍ നിന്നും പഞ്ചാബ് കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ശിഖര്‍ സ്പീഡ് കൂട്ടണം

ശിഖര്‍ സ്പീഡ് കൂട്ടണം

രാജസ്ഥാനെതിരായ കളിയില്‍ ശിഖര്‍ ധവാന്റെയും വാര്‍ണറിന്റെയും മെല്ലെപ്പോക്കാണ് ഹൈദരാബാദിന് വിനയായത്. ക്യാപ്റ്റന്‍സിയിലും ശിഖര്‍ ധവാന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

രഹാനെ കലക്കി

രഹാനെ കലക്കി

വലിയ അടികളൊന്നുമില്ലെങ്കിലും കളി ജയിക്കാന്‍ മതിയായ ഇന്നിംഗ്‌സായിരുന്നു അജിന്‍ക്യ രഹാനെയുടെത്. രാജസ്ഥാന്‍ - ഹൈദരാബാദ് മത്സരത്തില്‍ നിന്നും

പാവം വാട്‌സണ്‍

പാവം വാട്‌സണ്‍

കളി ജയിച്ചെങ്കിലും റോയല്‍സിന് നായകനായി ഇറങ്ങിയ ആദ്യത്തെ കളിയില്‍ വാട്‌സന് തിളങ്ങാനായില്ല. ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വാട്ടുവിന്റെ വിക്കറ്റ്

ആരാധകരുണ്ട്

ആരാധകരുണ്ട്

രാജസ്ഥാന്‍ - ഹൈദരാബാദ് മത്സരം കാണാനെത്തിയ കാണികള്‍. യു എ ഇയിലാണ് കളിയെങ്കിലും ഗ്യാലറി ഫുള്ളാണ്.

കമോണ്‍ ബിന്നി

കമോണ്‍ ബിന്നി


രാജസ്ഥാന് വേണ്ടി കളി ജയിച്ച ശേഷം സ്റ്റുവര്‍ട്ട് ബിന്നി. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് സ്ഥിരം പെര്‍ഫോര്‍മാരാണ് രഹാനെയും ബിന്നിയും

Story first published: Saturday, April 19, 2014, 14:32 [IST]
Other articles published on Apr 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+