Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്വാറന്റൈന്‍ കഴിഞ്ഞു, ആദ്യ നെറ്റ്‌സ് പരിശീലനത്തിനൊരുങ്ങി പഞ്ചാബും രാജസ്ഥാനും

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിനായി ടീമുകളെല്ലാം ഇതിനോടകം യുഎഇയിലെത്തിയിട്ടുണ്ട്. ആറ് ദിവസത്തെ ക്വാറന്റൈന് ശേഷമാവും താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കാന്‍ സാധിക്കുക. ഇപ്പോഴിതാ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി യുഎഇയില്‍ ആദ്യ നെറ്റ്‌സ് പരിശീലനം നടത്തുന്ന ടീമുകളാകാന്‍ തയ്യാറെടുക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും. ആഗസ്റ്റ് 20ന് ശേഷമാണ് ടീമുകള്‍ക്ക് യുഎഇയിലേക്ക് പുറപ്പെടാന്‍ ബിസിസിഐ അനുമതി നല്‍കിയത്. ഇത് പ്രകാരം അന്നേ ദിവസം തന്നെ കിങ്‌സ് ഇലവന്‍ പഞ്ചാബ്,രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ യുഎഇയിലേക്ക് പുറപ്പെട്ടിരുന്നു. നിലവില്‍ ആറ് ദിവസത്തെ ക്വാറന്റൈന്‍ കാലാവധി രാജസ്ഥാനും പഞ്ചാബും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

punjab-rajasthan

ഇതുപ്രകാരം ഉടന്‍ തന്നെ ഇരു ടീമും നെറ്റ്‌സ് പരിശീലനം ആരംഭിക്കുമെന്നാണ് വിവരം. ദുബായിലാണ് ഇരു ടീമുകളും താമസിക്കുന്നത്. ക്വാറന്റൈനിലിരിക്കെ 1,3,6 ദിവസങ്ങളില്‍ ടീമുകള്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ രാജസ്ഥാന്‍ പഞ്ചാബ് ടീമുകളിലെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെയാണ് ഇരു ടീമിനും നെറ്റ്‌സ് പരിശീലനം ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. നേരത്തെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിനും കോവിഡ് ബാധസംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. രണ്ടാമത്തെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമെ ഗെയ്ല്‍ ടീമിനൊപ്പം ചേരൂ. അതേ സമയം രാജസ്ഥാന്‍ ടീമിലെ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയന്‍ താരങ്ങള്‍ യുഎഇയിലേക്കെത്തുന്നത് വൈകുമെന്ന് തന്നെയാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ ക്വാറന്റൈന്‍ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഐപിഎല്ലിലെ ആരാധക പിന്തുണയില്‍ മുന്നിട്ട് നില്‍ക്കുന്ന ടീമുകളാണിത്. ആര്‍സിബിയെ കോലി നയിക്കുമ്പോള്‍ നാല് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യപനം നടത്തിയ ശേഷം എം എസ് ധോണി കളിക്കുന്ന ആദ്യ ഐപിഎല്ലാണിത്. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് ദിവസത്തെ മിനി ക്യാംപ് ചെന്നൈയില്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ അവസാനിക്കുന്നത്.

Story first published: Wednesday, August 26, 2020, 16:00 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+