For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അനായാസം പഞ്ചാബ്, മുംബൈയെ തുരത്തി വിട്ട് അശ്വിനും സംഘവും

എട്ടു വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം

1
43444

മൊഹാലി: മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. എട്ടു വിക്കറ്റിനാണ് മുംബൈയെ പഞ്ചാബ് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിന് 176 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയിരുന്നു. മറുപടിയില്‍ 18.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യം കണ്ടു. 71 റണ്‍സോടെ പുറത്താവാതെ നിന്ന ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 57 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍ 43 (21 പന്ത്, 4 ബൗണ്ടറി, 2 സിക്‌സര്‍), ക്രിസ് ഗെയ്ല്‍ 40 (24 പന്ത്, 3 ബൗണ്ടറി, 4 സിക്‌സര്‍) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളും പഞ്ചാബിന്റെ ജയം വേഗത്തിലാക്കി. മായങ്കാണ് മാന്‍ ഓഫ് ദി മാച്ച്.

നിശ്ചിത 20 ഓവറില്‍ മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(32)യും ക്വിന്റണ്‍ ഡി കോക്കും(60) ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ചതാണ് മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് തുണയായത്.

അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു. പാണ്ഡ്യ 19 പന്തില്‍ 31 റണ്‍സെടുത്തു. സൂര്യ കുമാര്‍ യാദവ്(11), യുവരാജ് സിങ്(18), കീറോണ്‍ പൊള്ളാര്‍ഡ്(7), ക്രുനാല്‍ പാണ്ഡ്യ(10) എന്നിങ്ങനെയാണ് മുംബൈയുടെ മറ്റ് കളിക്കാരുടെ സ്‌കോര്‍. പഞ്ചാബിനായി ഹാര്‍ദസ് വില്‍ജിയോണും മുരുഗന്‍ അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

IPL2019

വരവറിയിച്ച് മുരുഗന്‍ അശ്വിന്‍

നേരത്തെ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ കഴിഞ്ഞ കളിയില്‍ നിന്നും മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ പഞ്ചാബ് വരുണ്‍ ചക്രവര്‍ത്തിക്കു പകരം മുരുഗന്‍ അശ്വിനെ ടീമിലെടുത്തു. 4 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ടാണ് യുവതാരം രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

IPL2019

ജയത്തിനായി ഇരു ടീമുകളും

ആദ്യ രണ്ടു കളികളില്‍ ഓരോ ജയവും തോല്‍വിയുമായാണ് ഇരു ടീമുകളും മൂന്നാം മത്സരത്തിനിറങ്ങുന്നത്. കൊല്‍ക്കത്തയോട് 28 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തില്‍ പഞ്ചാബിറങ്ങുമ്പോള്‍ വിരാട് കോലിയയെും സംഘത്തെയും അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈയുടെ വരവ്. കഴിഞ്ഞ 11 സീസണുകളിലായി 22 തവണയാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇതില്‍ 12 തവണയും മുംബൈ ജയിച്ചപ്പോള്‍ 10 തവണ പഞ്ചാബും ജയിച്ചു.

IPL2019

അമ്പയറുടെ പിഴവ് വീണ്ടും.

അതിനിടെ, അമ്പയറുടെ പിഴവുമൂലം അശ്വിന്‍ ഒരു ഓവറില്‍ 7 പന്തുകള്‍ എറിയാന്‍ ഇടയായി. ആദ്യ ഓവറില്‍ തന്നെയായിരുന്നു അമ്പയറുടെ പിഴവ്. നേരത്തെ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മത്സരത്തില്‍ അമ്പയറുടെ പിഴവുമൂലം ബാംഗ്ലൂര്‍ തോറ്റിരുന്നു. അവസാന പന്തെറിഞ്ഞ മുംബൈയുടെ മലിംഗയുടെ പന്ത് നോബോള്‍ ആണെന്നത് അമ്പയര്‍ ശ്രദ്ധിക്കാത്തതാണ് തോല്‍വിക്കിടയാക്കിയത്. മത്സരശേഷം അമ്പയര്‍ക്കെതിരെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി രൂക്ഷമായ പ്രതികരണം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമ്പയര്‍ക്ക് വീണ്ടും പിഴയ്ക്കുന്നത്.

Story first published: Saturday, March 30, 2019, 20:31 [IST]
Other articles published on Mar 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+