വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അശ്വിന്‍ ഇനി ഡല്‍ഹിക്കൊപ്പം... പഞ്ചാബ് കൈവിട്ടു, പക്ഷെ ബോള്‍ട്ടിനെ കിട്ടിയില്ല

1.5 കോടിയും ഒരു താരത്തെയുമാണ് പഞ്ചാബിന് ലഭിച്ചത്

Kings XI Punjab Trade Ravichandran Ashwin to Delhi Capitals | Oneindia Malayalam

ദില്ലി: മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കും. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി അശ്വിനെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അശ്വിന്‍ പഞ്ചാബ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. താരത്തിനായി ഡല്‍ഹി നിരന്തരം നടത്തിക്കൊണ്ടിരുന്ന നീക്കമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.

വിക്കറ്റ് കീപ്പിങ് ദുരന്തം- പന്തിനെ പഞ്ഞിക്കിട്ടു.. വ്യാജ സിനിമയുടെ സബ് ടൈറ്റില്‍ പോലെ, ട്രോള്‍ മഴവിക്കറ്റ് കീപ്പിങ് ദുരന്തം- പന്തിനെ പഞ്ഞിക്കിട്ടു.. വ്യാജ സിനിമയുടെ സബ് ടൈറ്റില്‍ പോലെ, ട്രോള്‍ മഴ

അടുത്തിടെ അശ്വിനെ അടുത്ത സീസണിലും തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തുമെന്നായിരുന്നു ടീമുടമകളിലൊരാളായ നെസ് വാഡിയ വ്യക്തമാക്കിയത്. എന്നാല്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തങ്ങളുടെ നായകനെ പഞ്ചാബ് വിട്ടുകൊടുക്കുകയായിരുന്നു.

ബോള്‍ട്ടിനെ കിട്ടിയില്ല

ബോള്‍ട്ടിനെ കിട്ടിയില്ല

1.5 കോടി രൂപയ്‌ക്കൊപ്പം കര്‍ണാടകയില്‍ നിന്നുള്ള സ്പിന്നര്‍ ജഗദീഷ സുജിത്തിനെയുമാണ് അശ്വിനു വേണ്ടി ഡല്‍ഹി പഞ്ചാബിന് കൈമാറിയത്. എന്നാല്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ടായ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ റാഞ്ചാനുള്ള പഞ്ചാബിന്റെ നീക്കം വിജയിച്ചില്ല.
ബോള്‍ട്ടിനെയും സുചിത്തിനെയും ഡല്‍ഹി പഞ്ചാബിനു കൈമാറിയേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ അവസാന വട്ട ചര്‍ച്ചയില്‍ ബോള്‍ട്ടിനെ വിട്ടുതരാനാവില്ലെന്ന് ഡല്‍ഹി ഉറപ്പിച്ചു പറയുകയായിരുന്നു. അശ്വിനെ ലഭിക്കുന്നതിനൊപ്പം ബോള്‍ട്ടിനെ നിലനിര്‍ത്താനായതും ഡല്‍ഹിക്കാണ് നേട്ടമായിരിക്കുന്നത്.

എല്ലാവര്‍ക്കും സന്തോഷം

എല്ലാവര്‍ക്കും സന്തോഷം

ഈ കൈമാറ്റം യാഥാര്‍ഥ്യമായതില്‍ എല്ലാവരും ആഹ്ലാദത്തിലാണെന്നായിരുന്നു പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയയുടെ പ്രതികരണം. ഇപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ ഹാപ്പിയാണ്, അശ്വിനും ഡല്‍ഹിയും ഹാപ്പിയാണ്. മൂന്നു ടീമുകളുമായി തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴാണ് അതിനൊരു അവസാനമായിരിക്കുന്നത്. അശ്വിന് എല്ലാ വിധത്തിലിലുള്ള ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേലത്തിലെ വിലയായിരുന്ന 7.6 കോടി രൂപ കൈമാറ്റത്തോടൊപ്പം അശ്വിനു ലഭിക്കും.

ഔദ്യോഗിക പ്രഖ്യാപനം

ഔദ്യോഗിക പ്രഖ്യാപനം

നവംബര്‍ 14നാണ് ഐപിഎല്ലിന്റെ കൈമാറ്റ ജാലകം അടയ്ക്കുന്നത്. അതിനു മുമ്പ് അശ്വിനെ ടീമിലെത്തിച്ച കാര്യം ഡല്‍ഹി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിന്റെ നായകനായിരുന്നു അശ്വിന്‍. ആദ്യ സീസണിന്റെ ഒന്നാം പകുതിയില്‍ അശ്വിനു കീഴില്‍ മികച്ച പ്രകടനം നടത്തിയ പഞ്ചാബ് പിന്നീട് ഫോം നിലനിര്‍ത്താനാവാതെ പാടുപെടുകയായിരുന്നു. 2018ലെ ഐപിഎല്ലില്‍ എട്ടാംസ്ഥാനത്തും അവസാന സീസണില്‍ ആറാം സ്ഥാനത്തുമാണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.

Story first published: Friday, November 8, 2019, 10:39 [IST]
Other articles published on Nov 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X