Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹൈദരാബാദിന് പഞ്ചാബിന്റെ പഞ്ച്... മൊഹാലിയില്‍ ആതിഥേയര്‍ക്കു മിന്നും ജയം

3 പന്തിൽ 14 റൺസുമായി ദീപക് ഹൂഡ
1
45898

മൊഹാലി: ഐപിഎല്ലിലെ 22ാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ മൊഹാലിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദിനെ പഞ്ചാബ് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ മികച്ച ബൗളിങിലൂടെ 150 റണ്‍സിന് പഞ്ചാബ് പിടിച്ചുനിര്‍ത്തി. മറുപടിയില്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ (16) തുടക്കത്തില്‍ നഷ്ടമായെങ്കിലും ലോകേഷ്
രാഹുലും (71*) മായങ്ക് അഗര്‍വാളും (55) ചേര്‍ന്ന് പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

punjab

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 114 റണ്‍സാണ് പഞ്ചാബിന്റെ ജയത്തിന് അടിത്തറയിട്ടത്. ഒരു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റിന് പഞ്ചാബ് ലക്ഷ്യം മറികടന്നു. 53 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 71 റണ്‍സുമായി രാഹുല്‍ ടീമിന്റെ വിജയശില്‍പ്പിയായത്. 43 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും മായങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനെ മികച്ച ബൗളിങിലൂടെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പഞ്ചാബ് പിടിച്ചുനിര്‍ത്തുകയായിരുന്നു. നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 150 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ടൂര്‍ണമെന്റില്‍ ഉജ്ജ്വല ഫോം തുടരുന്ന ഓപ്പണര്‍ ഡേഡിവ് വാര്‍ണറുടെ (70*) ഇന്നിങ്‌സാണ് ഹൈദരാബാദിനെ കാത്തത്. 62 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മൂന്നു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 14 റണ്‍സുമായി ദീപക് ഹൂഡ വാര്‍ണര്‍ക്കൊപ്പം പുറത്താവാതെ നിന്നു.

warner

വിജയ് ശങ്കര്‍ (26), മനീഷ് പാണ്ഡെ (19), മുഹമ്മദ് നബി (12), ജോണി ബെയര്‍സ്‌റ്റോ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടീം സ്‌കോര്‍ ഏഴില്‍ വച്ചു തന്നെ ബെയര്‍സ്‌റ്റോയെ നഷ്ടമായ ഹൈദരാബാദിനെ രണ്ടാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി വാര്‍ണര്‍- വിജയ് സഖ്യം കരകയറ്റുകയായിരുന്നു. ബൗണ്ടറികളും സിക്‌സറുകളും നേടാന്‍ വിഷമിച്ചതോടെ സിംഗിളുകളും ഡബിളുകളുമെടുത്താണ് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. പഞ്ചാബിനു വേണ്ടി മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സിഎസ്‌കെയോട് തോറ്റ കഴിഞ്ഞ മല്‍സരത്തിലെ പഞ്ചാബ് ടീമില്‍ അശ്വിന്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ആന്‍ഡ്രു ടൈ, മുരുകന്‍ അശ്വിന്‍ എന്നിവര്‍ക്കു പകരം അങ്കിത് രാജ്പൂത്തും മുജീബുര്‍ റഹ്മാനും കളിച്ചു. എന്നാല്‍ ഹൈദരാബാദ് കഴിഞ്ഞ മല്‍സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

Story first published: Monday, April 8, 2019, 23:52 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+