Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബിനെ പൊള്ളിച്ച് പൊള്ളാര്‍ഡ്... ഇടിവെട്ട് ഇന്നിങ്‌സ്, മുംബൈക്ക് മിന്നും ജയം

വെടിക്കെട്ടായി രാഹുലും ഗെയിലും
1
45900

മുംബൈ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട ത്രില്ലറില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മിന്നും ജയം. അവസാന ഓവറില്‍, അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് മുംബൈ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലോകേഷ് രാഹുലിന്റെ (100*) അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ നാലു വിക്കറ്റിന് 197 റണ്‍സെടുത്തിരുന്നു.

pollard

ഒരു ഭാഗത്ത് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നായകന്റെ കളി കെട്ടഴിച്ച കിരോണ്‍ പൊള്ളാര്‍ഡിന്റെ (83) ഇടിവെട്ട് ഇന്നിങ്‌സ് 7 വിക്കറ്റിന് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. വെറും 31 പന്തില്‍ 10 കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറിയുമടക്കമാണ് പൊള്ളാര്‍ഡ് 83 റണ്‍സ് അടിച്ചെടുത്തത്. ക്വിന്റണ്‍ ഡികോക്ക് (24), ഹര്‍ദിക് പാണ്ഡ്യ (19), അല്‍സാരി ജോസഫ് (15*), സിദ്ധേഷ് ലാഡ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അവസാന പന്തില്‍ മുംബൈക്കു ജയിക്കാന്‍ രണ്ടു റണ്‍സാണ് വേണ്ടിയിരുന്നത്. പന്ത് ലോങ്ഓണിലേക്കു പായിച്ച് രണ്ടു റണ്‍സെടുത്ത അല്‍സാരി മുംബൈയുടെ രക്ഷകനായി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ അങ്കിത് രാജ്പുത്, ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, സാം കറെന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ ടോസ് നഷ്ട്‌പ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് വിക്കറ്റിന് നാലു വിക്കറ്റിന് 197 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ലോകേഷ് രാഹുലിന്റെ (100*) ഉജ്ജ്വല സെഞ്ച്വറിയാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 63 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് രാഹുല്‍ സെഞ്ച്വറി നേട്ടം കൈവരിച്ചത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് (63) പഞ്ചാബിന്റെ മറ്റൊരു പ്രധാന സകോറര്‍. വെറും 36 പന്തിലാണ് ഏഴു കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം ഗെയ്ല്‍ 63 റണ്‍സ് വാരിക്കൂട്ടിയത്.

ആദ്യ വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ സഖ്യം 116 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ പഞ്ചാബ് വന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. അവസാന നാലോവറില്‍ 59 റണ്‍സാണ് പഞ്ചാബ് നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ 19ാം ഓവറില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 25 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

ടോസിനു ശേഷം മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്നു രോഹിത്ത് കളിയില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നാണിത്. രോഹിത്തിനു പകരം സിദ്ധേഷ് ലാഡ് ഈ മല്‍സരത്തില്‍ മുംബൈയുടെ പ്ലെയിങ് ഇലവനിലെത്തി. താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് മായങ്ക് അഗര്‍വാള്‍ പഞ്ചാബ് നിരയില്‍ ഇല്ല. കരുണ്‍ നായരാണ് പകരം പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലെത്തിയത്. മുജീബുര്‍ റഹ്മാനു പകരം ഹാര്‍ഡസ് വില്‍ജോനും പഞ്ചാബിനായി കളിച്ചു.

Story first published: Thursday, April 11, 2019, 0:33 [IST]
Other articles published on Apr 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+