ഐപിഎല്‍: ഹാട്രിക്കോ, എനിക്കോ? നേട്ടത്തെക്കുറിച്ച് അറിഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തി കറെന്‍

മൊഹാലി: കൈവിട്ടെന്നു ഉറപ്പിച്ച കളിയില്‍ അവിശ്വസനീയമാംവിധം ജയിച്ചു കയറിയതിന്റെ ത്രില്ലിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 14 റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പത് വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. മറുപടിയില്‍ നാലു പന്ത് ശേഷിക്കെ 152ന് ഡല്‍ഹി കൂടാരം കയറുയായിരുന്നു.
മൂന്നിന് 143 റണ്‍സെന്ന നിലയിലാണ് എട്ടു റണ്‍സെടുക്കുന്നതിനിടെ പഞ്ചാബ് ഏഴു വിക്കറ്റ് കൊയ്തത്. ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ട് സെന്‍സേഷന്‍ സാം കറെന്റെ മിന്നും പ്രകടമാണ് പഞ്ചാബിനെ രക്ഷിച്ചത്. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റാണ് താരം കൊയ്തത്. വെറും 2.2 ഓവറിലാണ് 11 റണ്‍സിന് കറെന്‍ നാലു പേരെ പുറത്താക്കിയത്.

ഹാട്രിക്കെന്ന് അറിഞ്ഞിരുന്നില്ല
ഈ സീസണിലെ കന്നി ഹാട്രിക്കാണ് കറെന്‍ തന്റെ പേരില്‍ കുറിച്ചത്. 18ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെ ഔട്ടാക്കിയാണ് താരം തുടങ്ങിയത്. പിന്നീട് അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ കാഗിസോ റബാദയെയും സന്ദീപ് ലാമിച്ചാനെയെയും ബൗള്‍ഡാക്കി കറെന്‍ ഹാട്രിക്കിന് അവകാശിയാവുകയായിരുന്നു. എന്നാല്‍ താന്‍ ഹാട്രിക്കാണ് നേടിയതെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്ന് കറെന്‍ മല്‍സരശേഷം വെളിപ്പെടുത്തി.
കരിയറിലെ രണ്ടാമത്തെ ഐപിഎല്‍ മല്‍സരത്തിലാണ് 20 കാരനായ കറെന്‍ ഹാട്രിക്ക് നേടിയത്.

പറഞ്ഞത് ടീമംഗം
മല്‍സരശേഷം ടീമംഗങ്ങള്‍ക്കൊപ്പം ആഹ്ലാദപ്രകടനം നടത്തവെയാണ് ഹാട്രിക്കാണ് താന്‍ നേടിയതെന്ന് ടീമംഗങ്ങളിലൊരാള്‍ പറഞ്ഞതെന്നു കറെന്‍ വെളിപ്പെടുത്തി. സ്റ്റേഡിയത്തില്‍ കാണികളുടെ ആരവം വളരെ ഉയരെയായിരുന്നു. കരിയറില്‍ ഇതിനു മുമ്പ് ഇതുപൊലെയൊന്നു താന്‍ കേട്ടിട്ടില്ല.
പഞ്ചാബ് ടീമിലെ സഹതാരങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് കളിക്കാന്‍ ശ്രമിക്കൂയെന്നാണ് ക്യാപ്റ്റന്‍ അശ്വിന്‍ തന്നോടു പറഞ്ഞത്. കുറച്ചു യോര്‍ക്കറുകള്‍ പരീക്ഷിച്ചു, അത് ക്ലിക്കാവുകയും ടീം വിജയിക്കുകയും ചെയ്തതായും മാന്‍ ഓഫ് ദി മാച്ചായ കറെന്‍ കൂട്ടിച്ചേര്‍ത്തു.

ഷമിയുടെ പ്രകടനം
മുഹമ്മദ് ഷമിയുടെ അവസാന രണ്ടു ഓവറുകളിടെ തകര്‍പ്പന്‍ പ്രകടനത്തെ കറെന്‍ പ്രശംസിച്ചു. ഷമി മികച്ച പ്രകടനമാണ് അവസാന ഓവറുകളില്‍ നടത്തിയത്. ഇതും ടീമിന്റെ ജയത്തില്‍ നിര്‍ണായകമായി മാറിയെന്നും കറെന്‍ ചൂണ്ടിക്കാട്ടി. നാലോവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി രണ്ടു വിക്കറ്റ് പോക്കറ്റിലാക്കിയത്.
ഷമിയെക്കൂടാതെ ക്യാപ്റ്റന്‍ അശ്വിനും ബൗളിങില്‍ തിളങ്ങിയിരുന്നു. രണ്ടു വിക്കറ്റെടുത്ത താരം റണ്ണൗട്ടും നടത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications