Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026:ഹാർദികിന്റെ ക്യാപ്റ്റൻസി പാളിയോ?ചില കാര്യങ്ങളിൽ ചോദ്യങ്ങൾ ബാക്കിയുണ്ടെന്ന് പൊള്ളാർഡ്,പുതിയ വിവാദവും

ഐപിഎൽ 2026-ൽ ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച് നാണംകെട്ട രീതിയിൽ പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് (MI) ക്യാമ്പ് കടുത്ത പ്രതിസന്ധിയിൽ. രാജസ്ഥാൻ റോയൽസിനോട് തങ്ങളുടെ അവസാന മത്സരത്തിലും തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നായക മികവിനെക്കുറിച്ച് മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയായിരിക്കുന്നത്. ഹാർദിക്കിന്റെ ക്യാപ്റ്റൻസി വിചാരിച്ച രീതിയിൽ വിജയിച്ചില്ലെന്ന് പൊള്ളാർഡ് പരസ്യമായി സമ്മതിച്ചു.

വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് പൊള്ളാർഡ് പറഞ്ഞത് ഇങ്ങനെയാണ്: "ഒരു ലീഡർ എന്ന നിലയിൽ ഹാർദിക്കിന്റെ ഭാഗത്തുനിന്നും കാര്യങ്ങൾ അദ്ദേഹം വ്യക്തിപരമായി ആഗ്രഹിച്ച രീതിയിലല്ല മുന്നോട്ട് പോയത്. ഒരു മാനേജ്‌മെന്റ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾ ആഗ്രഹിച്ച രീതിയിലും കാര്യങ്ങൾ നടന്നില്ല എന്നത് സത്യമാണ്. എന്നാൽ ഫ്രാഞ്ചൈസിയെ മികച്ച രീതിയിൽ നയിക്കാനും ടീമിന് നല്ല അവസരങ്ങൾ ഒരുക്കാനും ഞങ്ങൾ എല്ലാവിധത്തിലും ശ്രമിച്ചിരുന്നു."

hardikpandya-1

തോൽവിയിൽ ചില കാര്യങ്ങൾ ഞാൻ ചോദ്യം ചെയ്യും

തോൽവിയുടെ ഉത്തരവാദിത്തം ടീമിന് മുഴുവനാണെന്ന് പറയുമ്പോഴും ചില തന്ത്രങ്ങളെ താൻ ചോദ്യം ചെയ്യുമെന്നും പൊള്ളാർഡ് വ്യക്തമാക്കി. "ആരുടെയും നേരെ വിരൽ ചൂണ്ടാനോ ആരെങ്കിലും ഒരാളെ മാത്രം കുറ്റപ്പെടുത്താനോ ഞാൻ ഇവിടെ നിൽക്കില്ല. നമ്മൾ തോൽക്കുമ്പോൾ അതിനെ മൊത്തത്തിലുള്ള ഒരു പരാജയമായി വേണം കാണാൻ. ചില മത്സരങ്ങളിൽ ജയിക്കും, ചിലതിൽ തോൽക്കും. പക്ഷേ എൻഡ് ഓഫ് ദ ഡേ ചില തീരുമാനങ്ങളെ ഞാൻ തീർച്ചയായും ചോദ്യം ചെയ്യും. ഹാർദിക്കും ഞങ്ങളും എല്ലാം പരമാവധി ശ്രമിച്ചു, പക്ഷേ അത് മൈതാനത്ത് ഫലം കണ്ടില്ല."

മുംബൈയിൽ മാറ്റങ്ങൾ ഉണ്ടാകുമോ?

ടീമിന്റെ ഭാവിയെക്കുറിച്ചും ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ചും സൂചന നൽകിക്കൊണ്ടാണ് പൊള്ളാർഡ് വാക്കുകൾ അവസാനിപ്പിച്ചു. "മുൻപ് പറഞ്ഞതുപോലെ തന്നെ, ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. ടീമിന് ഏറ്റവും അനുയോജ്യമായത് എന്താണോ അത് തീരുമാനിക്കും. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. തൽക്കാലം ഈ തോൽവിയുടെ മുറിവുകൾ ഉണക്കി അടുത്ത 12 മാസത്തിനുള്ളിൽ കൂടുതൽ ശക്തമായി തിരിച്ചുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്." പൊള്ളാർഡ് പറഞ്ഞു. സീസണിൽ 14 മത്സരങ്ങളിൽ 10 ലും തോറ്റ മുംബൈ ഇന്ത്യൻസിൽ വരും ദിവസങ്ങളിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന സൂചനയാണ് പൊള്ളാർഡിന്റെ ഈ വാക്കുകൾ നൽകുന്നത്.

സീസണിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോൽവി വഴങ്ങിയാണ് മുംബൈ പുറത്തേക്ക് പോകുന്നത്. 206 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് തുടക്കം മുതൽ പിഴച്ചു. റണ്ണൊന്നുമെടുക്കാതെ രോഹിത് ശർമ്മ പടിയിറങ്ങിയതിന് ശേഷം സ്കോർ 175 വരെ എത്തിക്കാനേ അവർക്ക് സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫ് ചിത്രങ്ങൾ പൂർത്തിയായി. ഹൈദരാബാദ്, ബെം​ഗളുരു, ​ഗുജറാത്ത് എന്നീ ടീമുകൾക്കൊപ്പം രാജസ്ഥാനും ക്വാളിഫൈ ചെയ്യപ്പെട്ടു.

Story first published: Monday, May 25, 2026, 8:15 [IST]
Other articles published on May 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+