Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി മാറും, വെസ്റ്റ് ഇന്‍ഡീസിന് പുതിയ ക്യാപ്റ്റനെ കിട്ടി

Pollard named West Indies's ODI and T20I captain

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: ട്വന്റി-20, ഏകദിന മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇനി കീറോണ്‍ പൊള്ളാര്‍ഡ് നയിക്കും. പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കീറോണ്‍ പൊള്ളാര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ നായകനാവുമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചു. കരീബിയന്‍ മണ്ണില്‍ വെച്ച് ഇന്ത്യയോട് ദാരുണമായി പരമ്പരകള്‍ തോറ്റ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതുവരെ ഏകദിനത്തില്‍ ജേസണ്‍ ഹോള്‍ഡറായിരുന്നു വിന്‍ഡീസിനെ നയിച്ചത്. ട്വന്റി-20 മത്സരങ്ങളില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും.

വെസ്റ്റ് ഇൻഡീസ് ടീം

ഇതേസമയം, ടെസ്റ്റ് മത്സരങ്ങളില്‍ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നായകന്‍. പരിമിത ഓവര്‍ മത്സരങ്ങളില്‍ വിന്‍ഡീസിനെ നയിക്കാന്‍ കീറോണ്‍ പൊള്ളാര്‍ഡ് കടന്നുവരേണ്ട കൃത്യസമയം ഇതാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് റിക്കി സ്‌ക്യുറിറ്റ് അഭിപ്രായപ്പെട്ടു. 2016 -ലാണ് പൊള്ളാര്‍ഡ് ഏറ്റവും അവസാനമായി ഏകദിന മത്സരത്തില്‍ പങ്കെടുത്തത്. 2019 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും റിസര്‍വ് നിരയിലായിരുന്നു താരം. ശേഷം ഇന്ത്യയ്‌ക്കെതിരെ നടന്ന ട്വന്റി-20 പരമ്പരയിലാണ് പൊള്ളാര്‍ഡിന് കളിക്കാന്‍ വിന്‍ഡീഡ് ക്രിക്കറ്റ് ബോര്‍ഡ് അവസരം നല്‍കിയത്.

വെസ്റ്റ് ഇൻഡീസ് ടീം

നവംബറില്‍ അഫ്ഗാനിസ്താനെതിരെയാണ് പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍ വിന്‍ഡീസ് ടീം ആദ്യം മത്സരിക്കുക. നിലവില്‍ ഐസിസിയുടെ ഏകദിന, ട്വന്റി-20 പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് വെസ്റ്റ് ഇന്‍ഡീസ്. ടെസ്റ്റ് റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തും കരീബിയന്‍ ടീം തുടരുന്നു.

Story first published: Tuesday, September 10, 2019, 10:24 [IST]
Other articles published on Sep 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+