വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പൊള്ളാര്‍ഡിന്റെ സിക്‌സ് സിക്‌സ്, ഷഹീന്റെ ബൗളിങ് വിസ്മയം', 2021ലെ അഞ്ച് മിന്നും പ്രകടനങ്ങളിതാ

2021 കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ്. 2020 കോവിഡ് മഹാമാരി നിറഞ്ഞാടിയപ്പോള്‍ ലോകം അടച്ചുപൂട്ടപ്പെടുകയുണ്ടായി. ഈ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ലോകം കണ്‍തുറന്ന വര്‍ഷമാണ് 2021. നിരവധി മത്സരങ്ങള്‍ ഈ വര്‍ഷം നടക്കുകയുണ്ടായി. കാണികളെ മൈതാനത്തേക്ക് തിരിച്ചെത്തിക്കാനും ഈ വര്‍ഷം സാധിച്ചു. ടി20 ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാനുമായി. ഓസ്‌ട്രേലിയയാണ് ഇത്തവണ ടി20 ലോകകപ്പ് നേടിയത്. വമ്പുപറഞ്ഞെത്തിയ ഇന്ത്യക്കൊന്നും സെമി പോലും കാണാനായില്ല.

 ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍: സാധ്യലാ ലിസ്റ്റ് പുറത്ത്, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍: സാധ്യലാ ലിസ്റ്റ് പുറത്ത്, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല

1

ആഷസ് ടെസ്റ്റ് പരമ്പരക്കൊപ്പം നിരവധി വിദേശ പര്യടനങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ആരാധകര്‍ക്ക് മറക്കാനാവാത്ത നിരവധി സംഭവങ്ങളും ഈ വര്‍ഷം സംഭവിച്ചിട്ടുണ്ട്. വിരാട് കോലിയെ ഇന്ത്യയുടെ പരിമിത ഓവര്‍ ടി20 നായകസ്ഥാനത്ത് നിന്ന് നീക്കി പകരം രോഹിത് ശര്‍മയെ എത്തിച്ചതും ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകനായി പേസര്‍ പാറ്റ് കമ്മിന്‍സെത്തിയതുമെല്ലാം ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളാണ്. ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍ അകപ്പെട്ടതും ഈ വര്‍ഷം വലിയ ചര്‍ച്ചാ വിഷയമായി.

Also Read: കോലി ധോണിയപ്പോലെ ആവാത്തത് നന്നായി! ബാറ്റിങിന്റെ രഹസ്യത്തെക്കുറിച്ച് ഭാജി

2

രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായി. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ക്രിക്കറ്റിലെ പ്രകടനങ്ങളിലേക്ക് വരുമ്പോള്‍ ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കാത്ത ചില പ്രകടനങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IPL 2022: തുടക്കം മുംബൈയില്‍, പിന്നെ സിഎസ്‌കെ- തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന ടീമിനെക്കുറിച്ച് റായുഡു

ഫിനിഷിങ് മികവിലേക്ക് ധോണിയുടെ തിരിച്ചുവരവ്

ഫിനിഷിങ് മികവിലേക്ക് ധോണിയുടെ തിരിച്ചുവരവ്

2020 ആഗസ്റ്റ് 15നാണ് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ബാറ്റിങ്ങില്‍ ധോണിക്ക് പഴയ മികവില്ല. സിഎസ്‌കെയുടെ നായകനായും വിക്കറ്റ് കീപ്പറായും തിളങ്ങുമ്പോഴും പഴയ ബാറ്റിങ് മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ധോണിക്ക് നേരിടേണ്ടി വരികയും ചെയ്തു. എന്നാല്‍ അവസാന സീസണില്‍ എല്ലാ വിരോധികളുടെയും വായടപ്പിക്കാന്‍ ധോണിക്കായി.

Also Read: IND vs SA: പൂജാര ഇനി വേണ്ട, മികച്ച താരങ്ങള്‍ ടീമിലുണ്ട്, പുറത്താക്കാന്‍ ധൈര്യം കാട്ടണം; മദന്‍ ലാല്‍

4

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഒന്നാം ക്വാളിഫയറിലാണ് ധോണി തന്റെ പഴയ വെടിക്കെട്ട് ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചത്. 6 പന്തില്‍ 18* റണ്‍സുമായി ധോണി നടത്തിയ വെടിക്കെട്ടാണ് സിഎസ്‌കെയെ ഫൈനലിലേക്കെത്തിച്ചത്. 173 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്ക് അവസാന രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടത് 24 റണ്‍സായിരുന്നു. ക്രീസുണ്ടായിരുന്ന ധോണി ആവേഷ് ഖാനെ ഒരു സിക്‌സര്‍ പറത്തി. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ്. ഈ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം നേടിയാന്‍ ധോണി സിഎസ്‌കെയെ വിജയത്തിലേക്കെത്തിച്ചത്. സിഎസ്‌കെയുടെ നാലാം കിരീടമായിരുന്നു ഇത്.

Also Read: ഐസിസി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍- ലിസ്റ്റില്‍ ഇന്ത്യയുടെ ഒരാള്‍ മാത്രം, റൂട്ട് ഉറപ്പിച്ചോ?

 കീറോണ്‍ പൊള്ളാര്‍ഡിന്റെ സിക്‌സ് സിക്‌സ്

കീറോണ്‍ പൊള്ളാര്‍ഡിന്റെ സിക്‌സ് സിക്‌സ്

വെസ്റ്റ് ഇന്‍ഡീസിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയ വര്‍ഷമാണ് 2021. ടി20 ലോകകപ്പില്‍ മൂന്നാം കിരീടം സ്വപ്‌നം കണ്ടിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വലിയ നാണക്കേടുമായാണ് മടങ്ങിയത്. കീറോണ്‍ പൊള്ളാര്‍ഡ് നായകനെന്ന നിലയിലും പരാജയമായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കിടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കീറോണ്‍ പൊള്ളാര്‍ഡിനായി. ഒരോവറിലെ ആറ് പന്തുകളും പൊള്ളാര്‍ഡ് അതിര്‍ത്തി കടത്തി. അഖില ധനഞ്ജയയാണ് ഹതഭാഗ്യനായ ആ ബൗളര്‍. 11 പന്തില്‍ 38 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. യുവരാജ് സിങ്,ഹെര്‍ഷ്വല്‍ ഗിബ്‌സ് എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

Also Read: ഐസിസി അവാര്‍ഡ്‌സ് 2021; പ്രഖ്യാപന തീയ്യതി, വിഭാഗങ്ങള്‍, തിരഞ്ഞെടുപ്പ് രീതി, അറിയേണ്ടതെല്ലാം

ഇന്ത്യയെ വിറപ്പിച്ച ഷഹീന്‍

ഇന്ത്യയെ വിറപ്പിച്ച ഷഹീന്‍

2021ലെ ടി20 ലോകകപ്പ് പാകിസ്താന്‍ എന്നെന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നതാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചത് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ പാകിസ്താന്‍ പരാജയപ്പെടുത്തിയത് 2021ലെ ടി20 ലോകകപ്പിലൂടെയായിരുന്നു. ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ നാണം കെടുത്തിയത്. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഇത്രയും നാണംകെട്ട തകര്‍ച്ച ആരും പ്രതീക്ഷിച്ചില്ല. വലിയ പ്രതീക്ഷ നല്‍കിയ രോഹിത് ശര്‍മയെ അക്കൗണ്ട് തുറക്കും മുമ്പെ വിക്കറ്റിന് മുന്നില്‍ കുരുക്കി.

Also Read: 2007, 11 ലോകകപ്പുകളില്‍ നമുക്കതുണ്ടായിരുന്നു! ഇനി കപ്പടിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഗവാസ്‌കര്‍ പറയും

7

മറ്റൊരു ഓപ്പണറായ കെ എല്‍ രാഹുലിന്റെ കുറ്റി തെറിപ്പിച്ച ഹീന്‍ അവസാന ഓവറില്‍ കത്തിക്കയറാനിരുന്ന വിരാട് കോലിയെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചു. ഇന്ത്യയുടെ ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടിയ ഷഹീന്റെ പ്രകടനം ഈ വര്‍ഷം കൈയടി അര്‍ഹിക്കുന്ന ഒന്നാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ മുഹമ്മദ് അമീറിന് മുന്നില്‍ തകര്‍ന്നത് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു 2021ലെ ഷഹീന്റെ പ്രകടനം. ടി20 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്ന് ഏഴ് ഇക്കോണമിയില്‍ ഏഴ് വിക്കറ്റാണ് ഷഹീന്‍ നേടിയത്.

Also Read: IND vs SA: രോഹിത്തിനായി ഇന്ത്യ കാത്തിരിക്കുന്നു, ഫിറ്റ്‌നസ് പ്രശ്‌നം, ഏകദിന ടീം പ്രഖ്യാപനം വൈകും

അരങ്ങേറ്റത്തില്‍ താരമായ ബോളണ്ട്

അരങ്ങേറ്റത്തില്‍ താരമായ ബോളണ്ട്

ആഷസ് ക്രിക്കറ്റ് ടെസ്റ്റിലെ മൂന്നാ മത്സരത്തിലെ അരങ്ങേറ്റം കുറിച്ച താരമാണ് സ്‌കോട്ട് ബോളണ്ട്. അരങ്ങേറ്റം കുറിക്കുക മാത്രമല്ല റെക്കോഡ് പ്രകടനത്തോടെ കളിയിലെ താരമാവാനും അദ്ദേഹത്തിന് സാധിച്ചു. രണ്ടാം ഇന്നിങ്‌സില്‍ വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ബോളണ്ട് വീഴ്ത്തിയത്. ഹസീബ് ഹമീദ്,ജാക്ക് ലീച്ച്,ജോണി ബെയര്‍സ്‌റ്റോ,ജോ റൂട്ട്,മാര്‍ക്ക് വുഡ്,ഒല്ലി റോബിന്‍സന്‍ എന്നിവരെയാണ് ബോളണ്ട് പുറത്താക്കിയത്. ഇന്നിങ്‌സിനും 14 റണ്‍സിനും ഓസ്‌ട്രേലിയ ജയിക്കുകയും ആഷസ് പരമ്പര നിലനിര്‍ത്തുകയും ചെയ്തു. ആഷസ് ടെസ്റ്റില്‍ ഇത്തരമൊരു ബൗളിങ് പ്രകടനം അധികം സംഭവിക്കാത്തതാണ്. അതുകൊണ്ട് തന്നെ ബോളണ്ടിന്റെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

Also Read: 92ന് പുറത്തോ? വിശ്വസിക്കാനാവുന്നില്ല- അന്ന് ഇന്ത്യയെ ട്രോളിയ വോനിനെ 'പഞ്ഞിക്കിട്ട്' ഫാന്‍സ്

മാത്യു വേഡിന്റെ മിന്നല്‍ ബാറ്റിങ്

മാത്യു വേഡിന്റെ മിന്നല്‍ ബാറ്റിങ്

ഇത്തവണ ടി20 ലോകകപ്പ് കിരീടം ഉറപ്പിച്ച് കുതിച്ച പാകിസ്താന്‍ സെമിയിലാണ് പരാജയപ്പെട്ടത്. ഓസ്‌ട്രേലിയയോടാണ് പാകിസ്താന്‍ തോറ്റത്. ഓസ്‌ട്രേലിയയെ വിജയത്തിലേക്കെത്തിച്ചത് മാത്യു വേഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. അവസാന മൂന്ന് ഓവറില്‍ നിന്ന് 37 റണ്‍സാണ് ഓസ്‌ട്രേലിയക്ക് നേടാനായത്. ഷഹീന്‍ ഷാ അഫ്രീദിയെ അടിച്ചുപറത്തി ഓസീസിന് സ്വപ്‌ന ജയമാണ് മാത്യു വേഡ് നേടിക്കൊടുത്തത്. 17 പന്തില്‍ പുറത്താവാതെ 41 റണ്‍സാണ് മാത്യു വേഡ് നേടിയത്.

Story first published: Wednesday, December 29, 2021, 18:02 [IST]
Other articles published on Dec 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X