വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഞ്ഞൂറാന്‍ പൊള്ളാര്‍ഡ്; ടി20യില്‍ പുത്തന്‍ നാഴിക്കല്ല്, ആദരിച്ച് സഹതാരങ്ങള്‍

പല്ലക്കലെ: ടി20യില്‍ പുത്തന്‍ നാഴികക്കല്ല്കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20 പൊള്ളാര്‍ഡിന്റെ കരിയറിലെ 500ാം ടി20 മത്സരമായിരുന്നു. 500 ടി20 കളിക്കുന്ന ആദ്യ താരമാണ് പൊള്ളാര്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനൊപ്പവും മറ്റ് ലീഗുകളിലുമായാണ് പൊള്ളാര്‍ഡ് 500 ടി20 മത്സരം കളിച്ചത്. വെടിക്കെട്ട് ബാറ്റ്‌സ്മാനും മീഡിയം പേസറും സൂപ്പര്‍ ഫീല്‍ഡറുമായ പൊള്ളാര്‍ഡ് ലീഗ് ക്രിക്കറ്റിലെ ടീമുകളുടെ പ്രിയപ്പെട്ട താരമാണ്.

Kieron Pollard becomes first cricketer to play 500 T20 matches | Oneindia Malayalam

തന്റെ 500ാം മത്സരം തനത് സ്റ്റെലില്‍ പൊള്ളാര്‍ഡ് ആഘോഷിക്കുകയും ചെയ്തു. 15 പന്തില്‍ 34 റണ്‍സുമായാണ് പൊള്ളാര്‍ഡ് മടങ്ങിയത്. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും. ഇതോടെ ടി20യില്‍ 10,000 റണ്‍സും പൊള്ളാര്‍ഡ് പൂര്‍ത്തിയാക്കി. ചരിത്ര നേട്ടത്തിലേക്കിറങ്ങുന്ന പൊള്ളാര്‍ഡിന് പ്രത്യേക ജഴ്‌സി സമ്മാനിച്ചാണ് സഹതാരങ്ങള്‍ നേട്ടത്തില്‍ പങ്കാളിയായത്. 453 മത്സരം കളിച്ച ഡ്വെയ്ന്‍ ബ്രാവോയും 404 മത്സരം കളിച്ച ക്രിസ് ഗെയ്‌ലുമാണ് പൊള്ളാര്‍ഡിന് പിന്നിലുള്ളത്.

ഐ ലീഗ്: ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ വീഴ്ത്തി ട്രാവു, റിയല്‍ കശ്മീരിനും ജയംഐ ലീഗ്: ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ വീഴ്ത്തി ട്രാവു, റിയല്‍ കശ്മീരിനും ജയം

kieronpollard

32കാരനായ പൊള്ളാര്‍ഡ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ്. വിന്‍ഡീസിനൊപ്പം 113 ഏകദിനത്തില്‍ നിന്ന് 2496 റണ്‍സും 71 ടി20യില്‍ നിന്ന് 1089 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. 148 ഐപിഎല്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡ് 2755 റണ്‍സും 56 വിക്കറ്റും അക്കൗണ്ടിലാക്കിയിട്ടുണ്ട്. ദക്ഷിണ ഓസ്‌ട്രേലിയ, ബാര്‍ബഡോസ് ട്രിഡന്റസ്, കറാച്ചി കിങ്‌സ്, മുള്‍ത്താന്‍ സുല്‍ത്താന്‍ തുടങ്ങിയ നിരവധി ടീമുകള്‍ക്കുവേണ്ടി അദ്ദേഹം ലീഗ് ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്.

Story first published: Thursday, March 5, 2020, 9:12 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X