വിരാട് കോലിയല്ല, ഈ കളിക്കാരന്‍ പരമ്പരയിലെ താരമാകും; ഇന്ത്യക്ക് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ മുന്‍ താരങ്ങള്‍ ചര്‍ച്ച ചെയ്തുതുടങ്ങി. ഏറ്റവുമൊടുവില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ആണ് പരമ്പരയെ വിലയിരുത്തി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയെ ഓസ്‌ട്രേലിയ വീഴ്ത്തുമെന്നുതന്നെയാണ് പോണ്ടിങ്ങിന്റെ വിലയിരുത്തല്‍.
ഏവരും കരുതപ്പെടുന്നതുപോലെ വിരാട് കോലിയായിരിക്കില്ല പരമ്പരയിലെ ശ്രദ്ധേയനായ താരമെന്ന് പോണ്ടിങ് പറയുന്നു. ഓസീസ് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജ ആയിരിക്കും മികവ് പുലര്‍ത്തുക. കോലി മികച്ച കളി പുറത്തെടുക്കുമെന്നതില്‍ സംശയമില്ല. കാരണം, അസാധാരണ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ കോലി അത് തെളിയിച്ചതുമാണ്.

അതേസമയം, ഖവാജ കോലിയേക്കാള്‍ അല്‍പം മുകളിലായിരിക്കുമെന്നതില്‍ പോണ്ടിങ്ങിന് തര്‍ക്കമില്ല. ഓസ്‌ട്രേലിയയില്‍ താരത്തിനുള്ള റെക്കോര്‍ഡ് അതിശയിപ്പിക്കുന്നതാണ്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ ഭീഷണിയായിരിക്കും ഖവാജ. ഓസ്‌ട്രേലിയയെ പരമ്പരയിലുടനീളം തോളിലേറ്റാന്‍ താരത്തിന് പ്രാപ്തിയുണ്ടെന്നും പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനും മറ്റൊരാള്‍ ആയിരിക്കില്ലെന്നും പോണ്ടിങ് പറഞ്ഞു.
കൃത്യസമയത്താണ് താരം വീണ്ടും ടീമിലെത്തിയത്. യുഎഇ ടീമില്‍ സെലക്ടര്‍മാര്‍ അവസരം നല്‍കിയത് ശരിയായി വിനിയോഗിച്ചെന്ന് പറഞ്ഞ പോണ്ടിങ് പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1 എന്ന നിലയില്‍ ജയിക്കുമെന്നും പ്രവചിച്ചു. ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര ജയിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പോണ്ടിങ് തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. ഡിസംബര്‍ 6നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications