Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി: ഓപ്പണർ ഖാലിദ് ലത്തീഫിന് 5 വർഷം വിലക്കും 1 മില്യൺ പിഴയും!!

ഇസ്ലാമാബാദ്: പാകിസ്താനിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഐ സി സി. അതിനിടയിലാണ് ഒരു പാക് ബാറ്റ്‌സ്മാന്‍ ഒത്തുകളി കേസില്‍ ശിക്ഷിക്കപ്പെടുന്നത്. തീര്‍ച്ചയായും പാക് ക്രിക്കറ്റിന് ശുഭകരമായ വാര്‍ത്തയല്ല ഇത്. ഓപ്പണര്‍ ഖാലിദ് ലത്തീഫിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് അഴിമതി വിരുദ്ധ ട്രിബ്യൂണല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. 1 മില്യണ്‍ രൂപ പിഴയും ഖാലിദ് ലത്തീഫിന് മേല്‍ ചുമത്തിയിട്ടുണ്ട്.

ഖാലിദിനൊപ്പം കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഷര്‍ദീല്‍ ഖാനെ കഴിഞ്ഞ ആഗസ്തില്‍ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഒത്തുകളിയില്‍ പങ്കാളിയായി എന്ന് സംശയിക്കുന്ന നാല് കളിക്കാര്‍ക്ക് എതിരെ അന്വേഷണം നടന്നുവരികയാണ്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍, ഷഹസൈബ് ഹസന്‍, നസിര്‍ ജംഷാദ്, മുഹമ്മദ് നവാസ് എന്നിവരാണ് ഇവര്‍. ഇവരില്‍ പലരെയും താല്‍ക്കാലികമായി വിലക്കുകയും പിഴ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

khalidlatif

സഹതാരങ്ങളെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചു എന്നതുള്‍പ്പെടെ ആറ് ചാര്‍ജ്ജുകളാണ് ഖാലിദ് ലത്തീഫിന് മേല്‍ ചുമത്തിയിട്ടുള്ളത്. 31കാരനായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ലത്തീഫ് അഞ്ച് ഏകദിനങ്ങളും 13 ട്വന്റി 20 മത്സരങ്ങളുമാണ് പാകിസ്താന് വേണ്ടി കളിച്ചിട്ടുള്ളത്. 2016 സെപ്തബറില്‍ വെസ്റ്റ് ഇന്‍ഡിസിനെതിരെ അബുദബിയിലായിരുന്നു ലത്തീഫിന്റെ അവസാന മത്സരം. 14 ദിവസത്തിനകം ലത്തീഫിന് അപ്പീല്‍ പോകാന്‍ അവസരമുണ്ട്.

Story first published: Wednesday, September 20, 2017, 17:18 [IST]
Other articles published on Sep 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+