കളി തുടങ്ങിയില്ല, അതിനു മുന്‍പേ; ഇന്ത്യയുടെ പുതിയ ബൗളിങ് സെന്‍സേഷന്‍ ഖലീലിന് ശാസന
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ ബൗളര്‍ ഖലീല്‍ അഹമ്മദിന് ശാസന. മത്സരത്തില്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ വിക്കറ്റെടുത്തശേഷം പ്രകോപനപരമായ ആഹ്ലാദപ്രകടനം നടത്തിയതിനാണ് മാച്ച് റഫറിയുടെ ശാസന ലഭിച്ചത്. ഐസിസി കോഡ് പ്രകാരം ഒരു ഡീമെറിറ്റ് പോയന്റും താരത്തിന് ലഭിക്കും.
മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഖലീല്‍ കാഴ്ചവെച്ചത്. ആദ്യ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യന്‍ ബൗളിങ്ങിനെ വിറപ്പിച്ച ഹെറ്റ്‌മെയറുടെ ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് ഖലീല്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു ശാസനയ്ക്കിടയാക്കിയ സംഭവം. സാമുവല്‍സിനെ സ്ലിപ്പില്‍ രോഹിത് ശര്‍മ പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രകോപനവും.

വിന്‍ഡീസ് ബാറ്റ്‌സ്മാനെതിരെ ഖലീല്‍ നടത്തിയ അമിത ആഹ്ലാദപ്രകടനം അമ്പയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖലീല്‍ തെറ്റ് സമ്മതിച്ചതോടെ കൂടുതല്‍ നടപടി ഇക്കാര്യത്തിലുണ്ടായില്ല. ക്രിസ് ബോര്‍ഡ് ആയിരുന്നു മാച്ച് റഫറി. അനില്‍ ചൗധരിയും, പോള്‍ വില്‍സണും ഫീല്‍ഡ് അമ്പയര്‍മാരും. ലെവല്‍ ഒന്ന് കുറ്റത്തിന് 50 ശതമാനം മാച്ച് ഫീ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയന്റും നല്‍കുകയാണ് പരമാവധി ശിക്ഷ. ഇതുവരെയായി ആകെ അഞ്ച് ഏകദിന മത്സരങ്ങളാണ് ഖലീല്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. 12 വിക്കറ്റുകളും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications