Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി അഗ്രസീവ്, രോഹിത് ശാന്തന്‍; നായക ശൈലിയെക്കുറിച്ച് ഖലീല്‍ അഹമ്മദ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലുകളാണ് നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും. ഏകദിന റാങ്കിങ്ങില്‍ കോലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാം സ്ഥാനത്തുമാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെന്ന വിശേഷണം ഇതിനോടകം നേടിക്കഴിഞ്ഞ ഇരുവരും നായകരെന്ന നിലയിലും ശ്രദ്ധയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും നായക ശൈലികളെക്കുറിച്ച് തന്റെ അഭിപ്രായ പങ്കുവെച്ചിരിക്കുകയാണ് പേസ് ബൗളര്‍ ഖലീല്‍ അഹ്മദ്.

കോലിയുടേയും രോഹിതിന്റെയും വ്യത്യാസം

കോലിയുടേയും രോഹിതിന്റെയും വ്യത്യാസം

കോലി ഭായിയും രോഹിത് ഭായിയും വ്യത്യസ്തന്‍മാരായ നായകരാണ്. വിരാട് ഭായ് വളരെ ആക്രമണോത്സുകത കാത്ത് സൂക്ഷിക്കുന്ന ആളാണ്. ഒരു ബാറ്റ്‌സ്മാന്‍ സിക്‌സോ ഫോറോ നേടിയാല്‍ കോലി അടുത്തെത്തി ആത്മവിശ്വാസം നല്‍കി ബൗണ്‍സര്‍ എറിയാന്‍ ആവിശ്യപ്പെടും. ആക്രമണോത്സകത കുത്തിവെക്കുന്ന ശൈലിയാണ് കോലിയുടേത്. എന്നാല്‍ രോഹിത് ശര്‍മ വിപരീത ശൈലിക്കാരനാണ്. ശാന്തനാണ് അദ്ദേഹം. ബാറ്റ്‌സ്മാന്‍ സിക്‌സര്‍ നേടിയാല്‍ രോഹിത് അടുത്തെത്തി ആത്മവിശ്വാസം തരും. ബൗളര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം രോഹിത് നല്‍കാറുണ്ട്. നിങ്ങള്‍ അന്താരാഷ്ട്ര മത്സരമാണ് കളിക്കുന്നതെന്ന് ഓര്‍ക്കണം. ഇതിനേക്കാളും നന്നായി പന്തെറിയാന്‍ നിനക്കറിയാം. പോയി പന്തെറിഞ്ഞ് വിക്കറ്റ് നേടൂ എന്നാണ് രോഹിത് പറയാറ്. ഞാനും ആക്രമണോത്സുകതയുള്ള താരമാണ്. അതിനാല്‍ വിരാട് കോലിക്ക് കീഴില്‍ കളിക്കുന്നത് ഇഷ്ടപ്പെടുന്നു-ഖലീല്‍ പറഞ്ഞു.

ഇരുവര്‍ക്കുമുള്ള പൊതു സ്വഭാവം

ഇരുവര്‍ക്കുമുള്ള പൊതു സ്വഭാവം

കോലിയും രോഹിതും ശൈലികൊണ്ട് വ്യത്യസ്തരാണെങ്കിലും ഇരുവര്‍ക്കുമൊര് പൊതു സ്വഭാവമുണ്ട്. ഒരു കാര്യത്തിനായി ഇരുവരും താരങ്ങളെ നിര്‍ബന്ധിക്കാറില്ല. അവര്‍ വന്ന് നമ്മുടെ അഭിപ്രായം ചോദിച്ച് ഉപദേശം നല്‍കുകയാണ് ചെയ്യുന്നത്. താരങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലി കരുത്തായി

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലി കരുത്തായി

ആദ്യമായി ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ കളിക്കാന്‍ പോയത് മറക്കാനാവാത്ത അനുഭവമാണ്.2018ലാണ് അത്. ഓസ്‌ട്രേലിയയില്‍ ആദ്യ മത്സരം കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ ആ മത്സരത്തില്‍ ഞാന്‍ ഒന്നില്‍ക്കൂടുതല്‍ നോ ബോള്‍ ചെയ്തു. എന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനല്ലായിരുന്നു. അന്നത്തെ മത്സരത്തിലെ അനുഭവം ഏറെ പാഠങ്ങള്‍ പഠിപ്പിച്ചു. അന്ന് മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനമാണ് ഖലീല്‍ കാഴ്ചവച്ചത്. മത്സരശേഷം വിരാട് ഭായ് എന്ന കാണാന്‍ വന്നു. നെറ്റ്‌സില്‍ പന്തെറിയുന്നപോലെ ധൈര്യമായി പന്തെറിയൂ,സമ്മര്‍ദ്ദം വേണ്ടെന്നും നിനക്ക് ഒരുപാട് ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മികച്ച പ്രകടനം നടത്താതിരുന്നിട്ട് പോലും കോലി നല്‍കിയ പ്രശംസയും ഉപദേശവും ആത്മവിശ്വാസം ഉയര്‍ത്തി.

സഹീര്‍ ഖാന്റെ സഹായം കരിയറില്‍ വഴിത്തിരിവായി

സഹീര്‍ ഖാന്റെ സഹായം കരിയറില്‍ വഴിത്തിരിവായി

സഹീര്‍ ഭായ് എന്റെ കരിയറില്‍ നിര്‍ണ്ണായക സ്വാധീനം നടത്തിയ ഒരാളാണ്. എന്തെങ്കിലും സംശയമുണ്ടായാല്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കും. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും ഉപദേശങ്ങളും വലിയ മൂല്യത്തോടെയാണ് കേള്‍ക്കാറ്. അത് കളത്തില്‍ പ്രയോഗിക്കുകയും ചെയ്യും. ഇതിഹാസമാണ് അദ്ദേഹം. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. ചില മോശം പ്രകടനങ്ങളല്ല എന്റെ കരിയര്‍ തീരുമാനിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഇനിയും ദീര്‍ഘദൂരം കളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഖലീല്‍ അഹ്മദ് പറഞ്ഞു.

Story first published: Thursday, August 20, 2020, 10:08 [IST]
Other articles published on Aug 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+