Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് പുത്തന്‍ താരോദയമായി ഒരു ഇടങ്കൈയ്യന്‍ ബൗളര്‍ ഏഷ്യാകപ്പില്‍; ലക്ഷ്യം ലോകകപ്പ്

മുംബൈ: അടുത്തവര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ രണ്ടു മൂന്ന് ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. മധ്യനിരയിലെ ബാറ്റിങ്ങിനൊപ്പം ഇന്ത്യയെ അലട്ടുന്ന മറ്റൊരു കാര്യമാണ് ഇടങ്കൈയ്യന്‍ ബൗളറുടെ അഭാവം. നേരത്തെ ഉനദ്കട്ട്, ബരീന്ദര്‍ സരണ്‍ തുടങ്ങിയവരെ ഇന്ത്യ പരീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടാക്കാനായില്ല.

khaleel

അതുകൊണ്ടുതന്നെ ഈ മാസം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പുതിയൊരു താരത്തെ പരീക്ഷിക്കുകയാണ് ഇന്ത്യ. രാജസ്ഥാനില്‍ നിന്നുള്ള ഇടങ്കൈയ്യന്‍ ബൗളര്‍ ഖലീല്‍ അഹമ്മദാണ് താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്ത് കുറവാണെങ്കിലും വര്‍ഷങ്ങളായി രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ മെച്ചപ്പെട്ടുവരിയാണ് ഈ യുവതാരം. ഏഷ്യാകപ്പില്‍ കഴിവു തെളിയിച്ചാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഇടംപിടിക്കുമെന്നുറപ്പാണ്.

2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരമാണ് ഖലീല്‍. 17 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്നായി 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 12 ടി20 മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു. ഇന്ത്യ എ യ്ക്കുവേണ്ടി അടുത്തിടെ നടന്ന മത്സരങ്ങളില്‍നിന്നും ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 2016ലെ ലോകകപ്പ് മുതല്‍ ദ്രാവിഡിന്റെ പൂര്‍ണ മേല്‍നോട്ടമുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 3 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരനെ ലേലത്തിനെടുത്തിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഒരു മത്സരം മാത്രമാണ് കളിക്കാനായത്. ഏഷ്യാകപ്പിലെ താരത്തിന്റെ പ്രകടനം തങ്ങള്‍ ശരിയായി നീരീക്ഷിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഖലീലിന്റെ ലോകകപ്പിലെ സാന്നിധ്യമെന്നും ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു.

Story first published: Sunday, September 2, 2018, 8:13 [IST]
Other articles published on Sep 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+