വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഓസീസ് വീണ്ടും കപ്പടിക്കുമോ? ഇവര്‍ തീരുമാനിക്കും, കംഗാരുപ്പടയുടെ തുറുപ്പുചീട്ടുകള്‍

കിരീടം നിലനിര്‍ത്താനുറച്ചാണ് ഓസീസിന്റെ വരവ്

By Manu
ലോകകപ്പിൽ ഓസീസ് വീണ്ടും കപ്പടിക്കുമോ?

മെല്‍ബണ്‍: ലോകകപ്പടക്കമുള്ള ഐസിസിയുടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം കിരീട ഫേവറിറ്റുകളില്‍ മുന്‍നരയില്‍ ഉണ്ടാവാറുള്ള ടീമാണ് ഓസ്‌ട്രേലിയ. അവര്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിക്കാറുമില്ല. കിരീടവുമായി തന്നെയാണ് പല തവണയും അവര്‍ മടങ്ങാറുള്ളത്. ഈ ലോകകപ്പിലും വന്‍ പ്രതീക്ഷകളോടെയാണ് കംഗാരുക്കൂട്ടം ഇറങ്ങുക. നിലവിലെ ലോകചാംപ്യന്‍മാര്‍കൂടിയായ ഓസീസ് കിരീടം നിലനിര്‍ത്താനാവുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ്.

ഐസിസി പ്രഖ്യാപിച്ചു, ഭാഗ്യമില്ലാത്തവരുടെ ലോകകപ്പ് ഇലവനെ!! ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ ഐസിസി പ്രഖ്യാപിച്ചു, ഭാഗ്യമില്ലാത്തവരുടെ ലോകകപ്പ് ഇലവനെ!! ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍

സമീപകാലത്തെ പരമ്പര വിജയങ്ങളും സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ തിരിച്ചെത്തിയതുമെല്ലാം ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പില്‍ ഓസീസ് അണിനിരത്തുന്നത്. ഇവരില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

ലോകകപ്പിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് മിച്ചെല്‍ സ്റ്റാര്‍ക്ക്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ 29 കാരനായ താരത്തിന് ഏറെ അനുകൂലമാണെന്നത് എതിര്‍ ടീം ബാറ്റ്‌സ്മാന്മാര്‍ക്ക് ശരിക്കും വെല്ലുവിളിയാവും. ഓസീസിനു വേണ്ടി 75 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 145 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടവും താരം കൈവരിച്ചു.
2015ലെ കഴിഞ്ഞ ലോകകപ്പില്‍ ചാംപ്യന്‍മാരായ ഓസീസ് ടീമിലുണ്ടായിരുന്ന ഏക ബൗളറും സ്റ്റാര്‍ക്കാണ്. 2018 നവംബറിലാണ് പേസര്‍ ഓസീസിനു വേണ്ടി അവസാനമായി ഏകദിനത്തില്‍ കളിച്ചത്. പരിക്ക് സ്റ്റാര്‍ക്കിനു വില്ലനാവുകയായിരുന്നു. ലോകകപ്പില്‍ ഓസീസിന്റെ ഓപ്പണിങ് ബൗളറായ സ്റ്റാര്‍ക്ക് ശക്തമായ തിരിച്ചുവരവിന് കച്ചമുറുക്കുകയാണ്.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വത്തമാണ് ആരോണ്‍ ഫിഞ്ചിന് ഇത്തവണയുള്ളത്. പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നായകന്‍ സ്റ്റീവ് സ്മിത്ത് വിലക്ക് നേരിട്ടതോടെയാണ് ഫിഞ്ചിന് നായകനായി നറുക്കുവീണത്. തുടര്‍ച്ചയായി തിരിച്ചടികളാണ് പിന്നീട് ഓസീസിനു നേരിട്ടത്. ഫിഞ്ചിനു കീഴില്‍ പല പരമ്പരകളിലും ടീം തോല്‍വിയേറ്റുവാങ്ങി. ഇതിനിടെ ഫിഞ്ചിന്റെ ഫോമിലും മങ്ങലേറ്റു.
എങ്കിലും സമീപകാലത്ത് ഫോമിലേക്കു വീണ്ടെത്തിയ ഫിഞ്ച് ടീമിനെയും പഴയ ട്രാക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ നേടിയ തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ ഇത് ശരിവയ്ക്കുന്നു.
32 കാരനായ ഫിഞ്ച് 109 ഏകദിനങ്ങളില്‍ നിന്നായി 4052 റണ്‍സ് നേടിയിട്ടുണ്ട്. പാകിസ്താനെതിരേ അവസാനമായി നടന്ന ഏകദിന പരമ്പരയില്‍ രണ്ടു വീതം സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളുമടക്കം 451 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഈ വര്‍ഷം 13 മല്‍സരങ്ങളില്‍ നിന്നും 634 റണ്‍സ് ഫിഞ്ച് നേടിയിട്ടുണ്ട്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

മുന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ മറ്റൊരു മിന്നും താരം. വിലക്ക് കാരണം ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്ന അദ്ദേഹം ഐപിഎല്ലിലിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 11 മല്‍സരങ്ങളില്‍ നിന്നും 611 റണ്‍സ് വാര്‍ണര്‍ അടിച്ചെടുത്തു കഴിഞ്ഞു.
ഇതുവരെ 106 ഏകദിനങ്ങള്‍ കളിച്ച താരം 4343 റണ്‍സ് നേടിയിട്ടുണ്ട്. ലോകകപ്പില്‍ നായകന്‍ ഫിഞ്ചിനൊപ്പം ഓസീസിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക വാര്‍ണറായിരിക്കും.

Story first published: Monday, April 29, 2019, 11:16 [IST]
Other articles published on Apr 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X