പട നയിച്ച് പീറ്റേഴ്‌സന്‍, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്‌സിന് അനായാസ വിജയം

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിലെ ഏഴാമത്തെ മല്‍സരത്തില്‍ ഇംഗ്ലണ്ട് ലെജന്റ്‌സിനു ഉജ്ജ്വല വിജയം. ബംഗ്ലാദേശ് ലെജന്റ്‌സിനെയാണ് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ നയിച്ച ഇംഗ്ലണ്ട് നിഷ്പ്രഭരാക്കിയത്. ഏഴു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ടോസ് ലഭിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ ബംഗ്ലാദേശിനെ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്താന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 113 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനായുള്ളൂ. ഖാലിദ് മഷൂദ് (31), മുസ്തഫിസുര്‍ റഹ്മാന്‍ (30) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ 100 കടത്തിയത്.

മറുപടിയില്‍ ഈ സ്‌കോര്‍ ഇംഗ്ലണ്ട് ഈസിയായി മറികടന്നു. ഇതിനു വേണ്ടി 14 ഓവറുകള്‍ മാത്രമേ അവര്‍ക്കു വേണ്ടി വന്നുള്ളൂ. നഷ്ടമായത് മൂന്നു വിക്കറ്റുകളായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച പീറ്റേഴ്‌സനാണ് ഇംഗ്ലണ്ടിന്റെ ജയം വേഗത്തിലാക്കിയത്. 17 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 42 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിമാറി. ഓപ്പണറായാണ് പീറ്റേഴ്‌സന്‍ ഈ മല്‍സരത്തില്‍ കളിച്ചത്.

ഡാരന്‍ മാഡി (32*), ഫില്‍ മസ്റ്റാര്‍ഡ് (27) എന്നിവരും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മാഡി 32 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ചപ്പോള്‍ മസ്റ്റാര്‍ഡ് 16 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 27 റണ്‍സ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ പീറ്റേഴ്‌സന്‍- മസ്റ്റാര്‍ഡ് ജോടി 46 റണ്‍സെടുത്തിരുന്നു. നേരത്തേ രണ്ടു വിക്കറ്റുകളെടുത്ത ക്രിസ് ട്രെംലെറ്റും ഓരോ വിക്കറ്റ് വീതം നേടിയ മോണ്ടി പനേസര്‍, റയാന്‍ സൈഡ്‌ബോട്ടം, ക്രിസ് സ്‌കോഫീല്‍ഡ് എന്നിവരാണ് ബംഗ്ലാദേശിനു കടിഞ്ഞാണിട്ടത്.

തിങ്കളാഴ്ച രാത്രി നടക്കുന്ന ടൂര്‍ണമെന്റിലെ അടുത്ത മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് ശ്രീലങ്ക ലെജന്റ്‌സുമായി ഏറ്റുമുട്ടും. ഇന്ത്യ ലെജന്റ്‌സിന്റെ അടുത്ത കളി ചൊവ്വാഴ്ച ഇംഗ്ലണ്ട് ലെജന്റ്‌സുമായാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, March 7, 2021, 22:41 [IST]
Other articles published on Mar 7, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X