വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കെവിന്‍ പീറ്റേഴ്‌സണ്‍ കളി മതിയാക്കുന്നു; വെടിക്കെട്ട് ബാറ്റിങ് ഇനിയില്ല

മുംബൈ: മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റ് ലോകത്തോട് വിടപറയാന്‍ ഒരുങ്ങുന്നു. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി കളിക്കുന്ന കെവിന്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റാണ് അദ്ദേഹം വിടവാങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയത്. 'ബൂട്ട് കെട്ടിക്കഴിഞ്ഞു, നന്ദി' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഇതോടെ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ക്രിക്കറ്റ് ലോകം പിന്നാലെയെത്തി.

നിലവില്‍ അരങ്ങേറുന്ന പിഎസ്എല്ലോട് കൂടി താന്‍ ക്രിക്കറ്റില്‍ നിന്നും പരിപൂര്‍ണ്ണമായി വിമരിക്കുമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. 2013-14 വര്‍ഷത്തെ ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ടീം തകര്‍ന്നടിഞ്ഞതിന് പിന്നാലെയായിരുന്നു കെവിന്‍ പീറ്റേഴ്‌സന്റെ അന്താരാഷ്ട്ര കരിയര്‍ അസ്തമിച്ചത്. പിന്നീട് ഇംഗ്ലീഷ് ടീമില്‍ ഇടംലഭിക്കാതെ പോയ താരത്തിന്റെ അവസാന ടെസ്റ്റ് മത്സരമായിരുന്നു സിഡ്‌നിയിലേത്.

kevinpietersen

താരത്തിന്റെ ട്വീറ്റില്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറുപടികളാണ് ആരാധകരും, മുന്‍ ഇംഗ്ലണ്ട് ടീമിലെ സഹതാരങ്ങളും നല്‍കിയത്. പീറ്റേഴ്‌സനെ ജീനിയസ് എന്നു വിശേഷിപ്പിച്ചാണ് മുന്‍ സഹതാരം സിമോണ്‍ ജോണ്‍സ് മറുപടി എഴുതിയത്. 'ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുള്ള ബാറ്റ്‌സ്മാന്‍, നല്ല മനുഷ്യന്‍, നിങ്ങള്‍ നന്നായി തന്നെ മുന്നോട്ട് പോകുമെന്ന് എനിക്കറിയാം', ജോണ്‍സ് കുറിച്ചു.

ഇംഗ്ലണ്ടിനായി 10,000 ടെസ്റ്റ് റണ്‍ തികയ്ക്കാന്‍ ഇരിക്കവെയായിരുന്നു പൊടുന്നനെ താരം ടീമില്‍ നിന്നും പുറത്താകുന്നത്. 104 ടെസ്റ്റുകള്‍ കളിച്ച പീറ്റേഴ്‌സണ്‍, 136 ഏകദിനങ്ങളും, 37 ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളത്തിലിറങ്ങി. ആഷസ് വിജയിച്ച 2005, 2009, 2010-11, 2013 ടീമുകളിലും, 2010-ല്‍ ലോക ടി20 കപ്പ് നേടിയ ഇംഗ്ലീഷ് ടീമിലും അംഗമായിരുന്നു.

Story first published: Sunday, March 18, 2018, 9:41 [IST]
Other articles published on Mar 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X