Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് ഒട്ടേറെ ജയങ്ങള്‍ സമ്മാനിച്ചു; എന്നാല്‍, പീറ്റേഴ്‌സണിനെക്കുറിച്ച് കുക്കിന് മോശം അഭിപ്രായം

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിന് ഒട്ടേറെ ജയങ്ങള്‍ സമ്മാനിച്ച് വീരനായകനായ കെവിന്‍ പീറ്റേഴ്‌സണുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുന്‍ സഹതാരം അലിസ്റ്റര്‍ കുക്ക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കുക്ക് പീറ്റേഴ്‌സണിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. താരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇംഗ്ലണ്ടിനോ തനിക്കോ മഹത്തരമല്ലെന്ന് കുക്ക് പറഞ്ഞു.

alastair-cook

2013-14 വര്‍ഷത്തെ ആഷസ് പരമ്പരയില്‍ 5-0 എന്ന നിലയില്‍ ഇംഗ്ലണ്ട് നിലംപരിശായതിന് പിന്നാലെയാണ് കെവിന്റെ സ്ഥാനം ടീമില്‍നിന്നും നഷ്ടമായത്. അന്ന് ക്യാപ്റ്റനായിരുന്ന കുക്ക് ആയിരുന്നു താരത്തെ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടീമില്‍ ദീര്‍ഘകാലമായുണ്ടായ പടലപ്പിണക്കത്തിനുശേഷമാണ് പീറ്റേഴ്‌സണിന് പുറത്തേക്കുള്ള വഴിതെളിഞ്ഞതെന്നും കുക്ക് പറയുന്നുണ്ട്.

സതാംപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ജയിച്ചതോടെയാണ് കുക്ക് അവസാന ടെസ്‌റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിടവാങ്ങുകയാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍, സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചില്ലായിരുന്നെങ്കില്‍ തന്റെ തീരുമാനം നീട്ടിവെക്കുമായിരുന്നന്നാണ് കുക്കിന്റെ വെളിപ്പെടുത്തല്‍. അവസാന ടെസ്റ്റില്‍ മികച്ചൊരു ബാറ്റിങ് പ്രകടനത്തോടെ വിടവാങ്ങാനാണ് ആഗ്രഹമെന്നും കുക്ക് പറഞ്ഞു.

Story first published: Thursday, September 6, 2018, 17:25 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+