Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവരെ ഞങ്ങള്‍ തകര്‍ക്കും.... ഫൈനല്‍ ആ ടീമുമായി കളിക്കും, പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് താരം

ഓസീസിനെ തകർക്കും, ഫൈനലിൽ ഇന്ത്യയേയും കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും പ്രവചനം ഇങ്ങനെ

ലണ്ടന്‍: ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പ്രവചിക്കുന്നത്. ഓസീസിനെ ഇംഗ്ലണ്ട് തകര്‍ത്തെറിയുമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു. അതേസമയം ടൂര്‍ണമെന്റില്‍ ഏറ്റവും വലിയ ഗ്ലാമര്‍ പോരാട്ടമായിട്ടാണ് ഈ സെമി ഫൈനലിനെ വിലയിരുത്തുന്നത്. വ്യാഴാഴ്ച്ചയാണ് ഈ സെമി ഫൈനല്‍ നടക്കുന്നത്.

1

ഇംഗ്ലണ്ട് നേരത്തെ തന്നെ ഈ മത്സരത്തില്‍ ഓസീസിനെ വെല്ലുവിളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ഉയര്‍ത്തുന്ന ഏത് സ്‌കോറും പിന്തുടരാന്‍ ഇംഗ്ലണ്ടിന് ശേഷിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്‌ലിസ് പറഞ്ഞത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സന്നാഹ മത്സരത്തിലും ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയെയും ന്യൂസിലന്റിനെയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമി ഫൈനല്‍ ഉറപ്പിച്ചത്.

അതേസമയം ഇന്ത്യ ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ ഫൈനല്‍ കളിക്കുമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നു. ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്റിനെ പരാജയപ്പെടുത്തുമെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ ജയം ആധികാരികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയെ പരാജയപ്പെടുത്തുന്ന ടീമിന് ലോകകപ്പ് നേടാനാകുമെന്ന് പീറ്റേഴ്‌സണ്‍ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഇത്തരമൊരു പ്രവചനം നടത്തിയിരുന്നു. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ സെമയില്‍ പരാജയപ്പെടുത്തുമെന്നും തുടര്‍ന്ന് ഇന്ത്യയുമായി ഫൈനലില്‍ കളിക്കുമെന്നും പ്രവചിച്ചിരുന്നു. ഇംഗ്ലണ്ടിന് ഓസീസിനെ പരാജയപ്പെടുത്തുക കഠിനമാണെന്നും, ആത്മവിശ്വാസം എന്നത് ഓസീസ് ടീമിലെ പന്ത്രണ്ടാമത്തെ കളിക്കാരനാണെന്നും ഡുപ്ലെസി പറഞ്ഞു. അതില്ലാതാക്കുക കഠിനമാണെന്നും, ഓസ്‌ട്രേലിയ ചാമ്പ്യന്‍ ടീമാണെന്നും ഡുപ്ലെസി പറഞ്ഞിരുന്നു.

Story first published: Monday, July 8, 2019, 15:28 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+