For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയോ കോലിയോ അല്ല, ഇംഗ്ലണ്ട് യുവതാരങ്ങള്‍ പിന്തുടരേണ്ട ഇന്ത്യന്‍ താരം മറ്റൊരാള്‍- പീറ്റേഴ്‌സണ്‍

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന പ്രതിഭയുള്ള ഇന്ത്യന്‍ താരങ്ങള്‍ നിരവധിയാണ്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്കെല്ലാം മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ പോലും ആരാധകരായുണ്ട്. കോലി സ്ഥിരതകൊണ്ടും ഫിറ്റ്‌നസുകൊണ്ടും ആരാധകരുടെ മനം കവരുമ്പോള്‍ പേസ് ബൗളിങ്ങുകൊണ്ടാണ് ബുംറ വിസ്മയിപ്പിക്കുന്നത്.

ഇപ്പോഴിതാ ഇംഗ്ലണ്ടിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് ഏത് ഇന്ത്യന്‍ താരത്തെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. അത് കോലിയേയോ ബുംറയെപ്പോലെയോ ഉള്ള താരങ്ങള്‍ അല്ലെന്നും രവീന്ദ്ര ജഡേജയപ്പോലെയുള്ള താരങ്ങളാണ് നിലവിലെ ഇംഗ്ലണ്ട് ടീമിന് ആവിശ്യമെന്നാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്.

kevinpietersen

'ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഇടം കൈയന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലില്ല എന്നത് എന്നെ വളരെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. രവീന്ദ്ര ജഡേജ ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ചെയ്യുന്നത് നോക്കുക. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ഗണന നല്‍കേണ്ടത് ജഡേജയെപ്പോലൊരു താരത്തെ വളര്‍ത്തിയെടുക്കാനാണ്. മൂന്ന് ഫോര്‍മാറ്റിലും അത്തരമൊരു താരമുള്ളത് വിലമതിക്കാനാവാത്തതാണ്. നിങ്ങള്‍ ഒരു കുട്ടിയോ വളര്‍ന്നു വരുന്ന താരമോ കൗണ്ടി താരമോയ ആയിക്കൊള്ളട്ടെ ജഡേജയെ പിന്തുടരുക. കാരണം അവന്‍ തീര്‍ച്ചയായും ഒരു സൂപ്പര്‍ താരമാണ്. നിങ്ങള്‍ക്ക് ഇംഗ്ലണ്ട് ടീമിനൊപ്പം ഒരു ദീര്‍ഘകാല കരിയര്‍ ലഭിക്കും'-പീറ്റേഴ്‌സണ്‍ തന്റെ വ്‌ളോഗില്‍ കുറിച്ചു.

ഇംഗ്ലണ്ട് നിരയില്‍ നിലവില്‍ മികച്ചൊരു സ്പിന്‍ ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാര്‍ നിലവിലെ ഇംഗ്ലണ്ട് ടീമിലില്ലെന്ന് തന്നെ പറയേണ്ടി വരും. അതേ സമയം ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്നു. ഇതില്‍ ജഡേജ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലും സജീവമായിട്ടുള്ളത്.

32കാരനായ ജഡേജ 51 ടെസ്റ്റില്‍ നിന്ന് 1954 റണ്‍സും 220 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 50 ടി20യില്‍ നിന്ന് 217 റണ്‍സും 39 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമായ ജഡേജ 191 മത്സരത്തില്‍ നിന്ന് 2290 റണ്‍സും 120 വിക്കറ്റും നേടിയിട്ടുണ്ട്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ജഡേജ.

Story first published: Friday, June 4, 2021, 15:27 [IST]
Other articles published on Jun 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+