ഇത് വിരാട് കോലിയല്ല, കിങ് കോലി, കൂട്ടുകാരന്‍; പറയുന്നത് പീറ്റേഴ്‌സണ്‍

നാഗ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യയെ വിജയതീരത്തെത്തിച്ച വിരാട് കോലിക്കും സംഘത്തിനും ആശംസാ പ്രവാഹം. ഇന്ത്യയുടെ 500-ാം ഏകദിന വിജയമെന്ന നാഴികക്കല്ല് മുന്‍താരങ്ങളെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ജയിച്ച രീതിയും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് വിരാട് കോലി തന്നെ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കുറിച്ചത് കിങ്, ബഡി എന്നാണ്. കോലിയെ നേരത്തെയും പീറ്റേഴ്‌സണ്‍ രാജാവെന്ന് വിളിച്ചിരുന്നു. സമകാലിക ക്രിക്കറ്റില്‍ സമാനതകളില്ലാത്ത കളിക്കാരനാണ് കോലി. കോലിയെപ്പോലെ മറ്റൊരു കളിക്കാരനും ഇത്രമേല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ല.
വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന തുടങ്ങിയവരെല്ലാം ഇന്ത്യയുടെ നേട്ടത്തില്‍ അഭിനന്ദനമറിയിച്ചു. 45 വര്‍ഷങ്ങള്‍ക്കിടെ 963 മത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യ 500 വിജയങ്ങള്‍ സ്വന്തമാക്കിയത്. 1973 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരായിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. അഞ്ഞൂറോ അതില്‍ക്കൂടുതലോ വിജയങ്ങള്‍ നേടിയ രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. 558 വിജയങ്ങളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍.
നാഗ്പൂര്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കോലി തന്റെ കരിയറിലെ 40-ാം ശതകമാണ് പൂര്‍ത്തിയാക്കിയത്. 49 സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. ഇതേ ഫോമില്‍ കളി തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനിടെ കോലിക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞേക്കും. ഒരിക്കല്‍ക്കൂടി ഏകദിന ലോകകപ്പ് നേടാനൊരുങ്ങുന്ന ഇന്ത്യയുടെ പ്രതീക്ഷ കൂടിയാണ് വിരാട് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications