Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി വീണ്ടും കളിച്ചേക്കും

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആയിരുന്ന കെവിന്‍ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരവിനൊരുങ്ങുന്നു. 2013-14 ആഷസ് ടെസ്റ്റിലെ തോല്‍വിക്കുശേഷം ടീമിന് പുറത്തായ പീറ്റേഴ്‌സണ്‍ ക്ലബ്ബ് ക്രിക്കറ്റില്‍ സജീവമായിരുന്നു. കഴിഞ്ഞദിവസം ഇംഗ്ലീഷ് ക്ലബ്ബ് സറേയ്ക്കുവേണ്ടി ടി20യില്‍ 50 റണ്‍സെടുത്തശേഷമാണ് കെവിന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

2019ല്‍ തന്റെ ജന്മദേശമായ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട്ര കരിയറില്‍ തിരിച്ചെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് കെവിന്‍ പറഞ്ഞു. താന്‍ ഇപ്പോഴും ബാറ്റിങ് ആസ്വദിക്കുന്നു. നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ 37 വയസായ തനിക്ക് രണ്ടുവര്‍ഷത്തിനുശേഷം ജന്മരാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിയുമെന്നും താരം പറഞ്ഞു.

അടുത്ത രണ്ടുവര്‍ഷത്തിനിടെ സൗത്ത് ആഫ്രിക്കയില്‍ ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുക്കാനിരക്കയാണ് താന്‍. ബാറ്റിങ് അതിയായി ഇഷ്ടപ്പെടുന്നു. എത്രകാലം ബാറ്റിങ് ആസ്വദിക്കാന്‍ കഴിയുന്നുവോ അത്രയും കാലം കളിക്കളത്തിലുണ്ടാകും. പരിക്കുകള്‍ അലട്ടുന്നുണ്ടെങ്കിലും അത് അതിജീവിക്കാനാകും. രണ്ടുവര്‍ഷത്തിനുശേഷം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായതില്‍ സന്തോഷമുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

kevin-pietersen-reacts600-21-1500606163.jpg -Properties

24,000ത്തോളം കാണികള്‍ക്കു മുന്നില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച പീറ്റേഴ്‌സണ്‍ 35 പന്തിലാണ് 52 റണ്‍സെടുത്തത്. പീറ്റേഴ്‌സന്റെ പ്രകടന മികവില്‍ എസ്സക്‌സിനെതിരെ സറെ 10 റണ്‍സിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു.

Story first published: Friday, July 21, 2017, 8:33 [IST]
Other articles published on Jul 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+