'ക്രിക്കറ്റ് ബോര്‍ഡിനോട് വിട്ടുവീഴ്ചയ്ക്കില്ല', തുറന്ന യുദ്ധം പ്രഖ്യാപിച്ച സൂപ്പര്‍ താരങ്ങളിവര്‍
ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതയുണ്ടാകുന്നത് ക്രിക്കറ്റിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. പലപ്പോഴും ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിലേക്കും ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്നതിലേക്കും വരെ ഈ പോരാട്ടങ്ങള്‍ തുടരാറുണ്ട്. പല താരങ്ങളും വിട്ടുവീഴ്ചയുടെ വഴിയിലേക്ക് ഇറങ്ങിവരാറുമുണ്ട്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ചില സൂപ്പര്‍ താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കമ്രാന്‍ അക്മല്‍
പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ നിരന്തരം വിശ്രമം ഉന്നയിക്കുന്ന താരമാണ്. താരങ്ങളെ ടീമിലേക്ക് പരിഗണിക്കുന്നതില്‍ അവരുടെ പ്രകടനം നോക്കിയല്ലെന്നതാണ് കമ്രാന്‍ പ്രധാനമായും ആരോപിക്കുന്നത്. 2016ല്‍ മികച്ച ഫോമില്‍ നില്‍ക്കെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് കമ്രാനെ തഴഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നിലവില്‍ പിഎസ്എല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ഏറെ നാളായി ദേശീയ ടീമിന് പുറത്താണ് അദ്ദേഹം.

ഡ്വെയ്ന്‍ ബ്രാവോ
ലോക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുള്ള ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ. 2014ല്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ബ്രാവോയെ ഒഴിവാക്കി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ബ്രാവോ പിന്നീട് ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. സിപിഎല്ലിലും ഐപിഎല്ലിലുമെല്ലാം വലിയ താരമൂല്യമുള്ള താരമാണ് അദ്ദേഹം.

മൊഹീന്ദര്‍ അമര്‍നാഥ്
ബിസിസി ഐയ്‌ക്കെതിരേ തുറന്ന യുദ്ധത്തിന് താരങ്ങള്‍ തയ്യാറായത് വളരെ ചുരുക്കമാണ്.ഇന്ത്യന്‍ ബാറ്റ്‌സ്മാനായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ് അത്തരത്തില്‍ ബിസിസി ഐയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന താരമാണ്. 1980ല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ബിസിസി ഐയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. സെലക്ടര്‍മാരെ ജോക്കര്‍മാരുടെ കൂട്ടമെന്ന് വിളിച്ചാണ് അദ്ദേഹം തന്റെ അതൃപ്തി തുറന്ന് കാട്ടിയത്.

കെവിന്‍ പീറ്റേഴ്‌സണ്‍
ഇംഗ്ലണ്ട് ടീമിന്റെ എക്കാലത്തെയും മികച്ച താരമായി മാറാന്‍ പ്രതിഭയുള്ള കളിക്കാരനായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍. എന്നാല്‍ തന്റെ കരിയര്‍ പ്രതീക്ഷക്കൊത്ത് എത്തിക്കാന്‍ പീറ്റേഴ്‌സണ് സാധിച്ചിരുന്നില്ല. അതിന് കാരണം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു. ആഷസ് പരമ്പരയില്‍ നിന്ന് പീറ്റേഴ്‌സണെ തഴഞ്ഞതിനെത്തുടര്‍ന്നാണ് താരവും ബോര്‍ഡും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. ഇപ്പോഴും ഇസിബിയുടെ തെറ്റായ തീരുമാനങ്ങളെ വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍ രംഗത്തെത്താറുണ്ട്.

മുഹമ്മദ് അമീര്‍
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ അടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് മുഹമ്മദ് അമീര്‍. പരിശീലകന്‍മാര്‍ നിഷ്പക്ഷമായല്ല തീരുമാനം എടുക്കുന്നതെന്നാണ് അമീര്‍ പറയുന്നത്. ഇതിനെച്ചൊല്ലി നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. മികച്ച ഫോമില്‍ തുടരുന്ന സാഹചര്യത്തിലും വിരമിക്കല്‍ തീരുമാനത്തിലേക്ക് അമീര്‍ എത്തിയത് പിസിബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന്. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications