മുഷ്താഖ് അലി ട്രോഫി: കേരളം ജയത്തോടെ തുടങ്ങി
കൊച്ചി: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളം ജയത്തോടെ തുടങ്ങി. ജമ്മുകശ്മീരിനെ അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ജമ്മുകശ്മീര്‍ മുന്നോട്ട് വച്ച 127 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു. കേരളത്തിന് വേണ്ടി രോഹന്‍ പ്രേം 59 റണ്‍സെടുത്തു.
കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ജമ്മുവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എടുക്കാനേ ജമ്മുവിന് സാധിച്ചുള്ളൂ. 18.4 ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു.

മറ്റ് മത്സരങ്ങളില്‍ ബറോഡ അസമിനെ 48 റണ്‍സിന് തോല്‍പ്പിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ മികച്ച പ്രകടമാണ് ബറോഡയ്ക്ക് മിന്നും ജയം നേടിക്കൊടുത്തത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പത്താന്‍ എറിഞ്ഞിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications