Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി; നാലാം ദിനവും മഴ കളിച്ചു, വിദഭയ്‌ക്കെതിരെ കേരളത്തിന് സമനില

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് സമനില. ആദ്യ രണ്ടുദിവസത്തിനുശേഷം മഴ കളിമുടക്കിയതോടെയാണ് ചാമ്പ്യന്മാരായ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് സമനില വഴങ്ങേണ്ടിവന്നത്. ഇരു ടീമുകള്‍ക്കും ഓരോ പോയന്റുവീതം ലഭിച്ചു. സീസണില്‍ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയ കേരളം എലൈറ്റ് ഗ്രൂപ്പില്‍നിന്നും തരംതാഴ്ത്തലിന്റെ വക്കിലാണ്.

വിദര്‍ഭയ്‌ക്കെതിരായ കളിയുടെ മൂന്നും നാലും ദിവസം പൂര്‍ണമായും മഴ കളിമുടക്കി. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ നന്നായി തുടങ്ങിയ കേരളം രണ്ടാംദിം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലായിരുന്നു. മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. അസറുദ്ദീന്‍ 81 റണ്‍സും, സക്‌സേന 30 റണ്‍സുമെടുത്ത് പുറത്തായി. രോഹന്‍ പ്രേം(19) ആണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. സച്ചിന്‍ ബേബി(30), അക്ഷയ് ചന്ദ്രന്‍(17) എന്നിവരാണ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

cricket

നേരത്തെ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ദര്‍ശന്‍ നാല്‍കാണ്ഡെ(66) വാലറ്റത്ത് നടത്തിയ ചെറുത്ത് നില്‍പ്പാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ആദിത്യ സര്‍വാതെ(26), അക്ഷയ് കര്‍നെവാര്‍(27) എന്നിവരും കാര്യമായ സംഭാവന നല്‍കി. ആദ്യദിനം വസിം ജാഫറും(57), ഗണേഷ് സതീഷും(58), സിദ്ധേഷ് വാത്തും(43) മോശമല്ലാത്ത സ്‌കോര്‍ കണ്ടെത്തിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എംഡി നിധിനും 3 വിക്കറ്റ് വീഴ്ത്തിയ എന്‍പി ബാസിലും കേരള നിരയില്‍ തിളങ്ങി.

Story first published: Saturday, February 8, 2020, 9:08 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+