വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി; മഴ വില്ലനായി, വിദഭയ്‌ക്കെതിരെ ആശങ്കയോടെ കേരളം

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയെ നേരിടുന്ന കേരളത്തിന് തിരിച്ചടിയായി മഴ. മൂന്നാംദിനം ഒരു പന്തുപോലും എറിയാന്‍ കഴായാതിരുന്നതോടെ മത്സരം സമനിലയിലായേക്കും. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയാണ് കളിമുടക്കിയത്. സീസണില്‍ മോശം പ്രകടനം നടത്തിയ കേരളം എലൈറ്റ് ഗ്രൂപ്പില്‍നിന്നും തരംതാഴ്ത്തലിന്റെ വക്കിലാണ്. വിദര്‍ഭയ്‌ക്കെതിരായ മത്സരഫലം നിര്‍ണായകമായിരിക്കെ മഴ കളിമുടക്കിയത് കേരളത്തെ കാര്യമായി ബാധിച്ചേക്കും.

വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ നന്നായി തുടങ്ങിയ കേരളം രണ്ടാംദിം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ്. മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. അസറുദ്ദീന്‍ 81 റണ്‍സും, സക്‌സേന 30 റണ്‍സുമെടുത്ത് പുറത്തായി. രോഹന്‍ പ്രേം(19) ആണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. സച്ചിന്‍ ബേബി(30), അക്ഷയ് ചന്ദ്രന്‍(17) എന്നിവര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ട്. വിദര്‍ഭയുടെ ആദ്യ ഇന്നിങ്‌സിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 135 റണ്‍സ് കൂടി വേണം.

cricket

അണ്ടര്‍ 19 ലോകകപ്പ്: ഏഷ്യന്‍ ഫൈനല്‍... കിവികളുടെ ചിറകരിഞ്ഞു, ഇന്ത്യ- ബംഗ്ലാദേശ് കലാശപ്പോര്അണ്ടര്‍ 19 ലോകകപ്പ്: ഏഷ്യന്‍ ഫൈനല്‍... കിവികളുടെ ചിറകരിഞ്ഞു, ഇന്ത്യ- ബംഗ്ലാദേശ് കലാശപ്പോര്

നേരത്തെ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 6 വിക്കറ്റിന് 239 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം കളി ആരംഭിച്ച വിദര്‍ഭയ്ക്ക് ദര്‍ശന്‍ നാല്‍കാണ്ഡെ(66) വാലറ്റത്ത് നടത്തിയ ചെറുത്ത് നില്‍പ്പാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ആദിത്യ സര്‍വാതെ(26), അക്ഷയ് കര്‍നെവാര്‍(27) എന്നിവരും കാര്യമായ സംഭാവന നല്‍കി. ആദ്യദിനം വസിം ജാഫറും(57), ഗണേഷ് സതീഷും(58), സിദ്ധേഷ് വാത്തും(43) മോശമല്ലാത്ത സ്‌കോര്‍ കണ്ടെത്തിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എംഡി നിധിനും 3 വിക്കറ്റ് വീഴ്ത്തിയ എന്‍പി ബാസിലും കേരള നിരയില്‍ തിളങ്ങി.

Story first published: Friday, February 7, 2020, 8:35 [IST]
Other articles published on Feb 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X