രഞ്ജി സെമി: കേരളത്തിന്റെ സ്വപ്‌നക്കുതിപ്പ് അവസാനിപ്പിച്ച് വിദര്‍ഭ, ഇന്നിങ്‌സ് തോല്‍വി
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സ്വപ്‌നക്കുതിപ്പ് സെമി ഫൈനലില്‍ വന്‍ തോല്‍വിയോടെ അവസാനിച്ചു. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയ്ക്കു മുന്നില്‍ രണ്ടു ദിവസം കൊണ്ടാണ് കേരളം ആയുധം വച്ച് കീഴടങ്ങിയത്. ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് വിദര്‍ഭ കേരളത്തെ നിഷ്പ്രഭരാക്കിയത്. ഒന്നാമിന്നിങ്‌സില്‍ 102 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാദിനം രണ്ടാമിന്നിങ്‌സില്‍ വെറും 91 റണ്‍സിന് പുറത്തായി.
അരുണ്‍ കാര്‍ത്തിക് (36), സിജോമോന്‍ ജോസഫ് (17), വിഷ്ണു വിനോദ് (15) എന്നിവര്‍ മാത്രമേ കേരള നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. വിക്കറ്റ് പോവാതെ 28 റണ്‍സെന്ന നിലയില്‍ തുടങ്ങിയ കേരളം പിന്നീട് ചീട്ട്‌കൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഉമേഷ് യാദവും യാഷ് താക്കൂറും ചേര്‍ന്നാണ് കേരളത്തെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്ത ഉമേഷ് രണ്ടിന്നിങ്‌സുകളിലായി 12 വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 106ന് മറുപടിയില്‍ വിദര്‍ഭയെ രണ്ടാംദിനം 208 റണ്‍സിന് കേരളം പുറത്താകുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിദര്‍ഭ വന്‍ ലീഡിലേക്കു കുതിക്കുമെന്ന് കരുതിയെങ്കിലും ആദ്യ ദിനത്തിന്റെ അവസാന ഓവറുകളിലും രണ്ടാം ദിനവും കേരളം ശക്തമായി തിരിച്ചുവരികയായിരുന്നു. അവസാന 10 ഒാവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഏഴു പേരെയാണ് കേരളം പുറത്താക്കിയത്. എന്നാല്‍ രണ്ടാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ച കേരളത്തെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു.

സന്ദീപിന് അഞ്ച് വിക്കറ്റ്
അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരാണ് കേരള ബൗളിങിന് ചുക്കാന്‍ പിടിച്ചത്. 16.4 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 57 റണ്‍സ് വിട്ടുകൊടുത്താണ് സന്ദീപ് അഞ്ചു വിക്കറ്റ് കൊയ്തത്. മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പി സന്ദീപിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ എംഡി നിധീഷിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഫൈസ് ഫസല്‍ ടോപ്സ്കോറര്‍
75 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ്‌സ്‌കോറര്‍. 142 പന്തുകളില്‍ 13 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഫസലിന്റെ ഇന്നിങ്‌സ്. വസീം ജാഫര്‍ (34), അഥര്‍വ ടെയ്ഡ് (23) എന്നിവരാണ് 20നു മുകളില്‍ നേടിയ മറ്റു താരങ്ങള്‍. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 169 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ നായകന്‍ ഫസലിനെ പുറത്താക്കി സന്ദീപ് കേരളത്തിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു.

ഉമേഷിന്‍റെ ഉജ്ജ്വല ബൗളിങ്
ആദ്യദിനം ഇന്ത്യന്‍ പേസര്‍ കൂടിയായ ഉമേഷ് യാദവിന്റെ തീപ്പൊരി ബൗളിങാണ് കേരളത്തിന്റെ കഥ കഴിച്ചത്. ഉമേഷ് ഏഴു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. 12 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 48 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഉമേഷ് ഏഴു പേരെ പുറത്താക്കിയത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
കേരള നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്ക സ്‌കോര്‍ തികച്ചുള്ളൂ. 37 റണ്‍സുമായി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റ ടോപ്‌സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട വിഷ്ണുവിന്റെ ഇന്നിങ്‌സില്‍ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (22) ബേസില്‍ തമ്പിയുമാണ് (10) രണ്ടക്കം കടന്ന മറ്റു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications