Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി ട്രോഫി: കേരളം വെള്ളിയാഴ്ച മുംബൈയെ നേരിടും

മുംബൈ: മുഷ്താഖ് അലി ട്വന്റി20 സൂപ്പര്‍ ലീഗില്‍ കേരളം വെള്ളിയാഴ്ച മുംബൈയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കി വമ്പന്മാരെ ഞെട്ടിച്ച കേരളത്തെ കാത്തിരിക്കുന്നത് മികച്ച ടീമുകള്‍ തന്നെയാണ്. മുംബൈ, വിദര്‍ഭ, ബറോഡ എന്നീ ടീമുകള്‍ക്കെതിരെയാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സൂപ്പര്‍ലീഗില്‍ എത്തുന്നത്. തുടര്‍ച്ചയായ അഞ്ച് ജയവും ഒരു തോല്‍വിയുമാണ് കേരളത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. ടീമെന്ന നിലയിലുള്ള ഒത്തിണക്കവും യുവനിരയുമാണ് കേരളത്തിന്റെ കരുത്ത്.

kerala cricket

ഫോം വീണ്ടെടുത്ത് തകര്‍ത്ത് അടിക്കുന്ന സഞ്ജു വി സാംസണും ഫസ്റ്റ് ക്ലാസ് ട്വന്റി20യില്‍ 1000 റണ്‍സ് തികച്ച രോഹന്‍ പ്രേമുമാണ് കേരളത്തിന്റെ ബാറ്റിങ് പ്രതീക്ഷകള്‍. ആറ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് നേടിയ ഇടംകൈയ്യന്‍ സ്പിന്നര്‍ പി പ്രശാന്താണ് വാംഗഡെയിലും ടൂമിന്റെ പ്രതീക്ഷ.

മുംബൈക്കെതിരെയാണ് കേരളത്തിന്റെ ആദ്യ പോരാട്ടം ശ്രേയസ് അയ്യരും, ധവാന്‍ കുല്‍ക്കര്‍ണിയും അഭിഷേക് നായരും അടങ്ങുന്ന മുംബൈ നിര കരുത്തരാണ്.

Story first published: Thursday, January 14, 2016, 13:14 [IST]
Other articles published on Jan 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+