വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: തമിഴ്‌നാട് 268ന് പുറത്ത്... കേരളം പൊരുതുന്നു

കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചു വിക്കറ്റെടുത്തു

By Manu

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരായ കളിയില്‍ കേരളം പൊരുതുന്നു. തമിഴ്‌നാടിന്റെ ഒന്നാമിന്നിങ്‌സ് 268 റണ്‍സില്‍ അവസാനിപ്പിക്കാന്‍ കേരളത്തിന് സാധിച്ചു. മറുപടി ബാറ്റിങില്‍ കേരളം രണ്ടാംദിനം 38 ഓവര്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിന് 93 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ച്വറിയുമായി പി രാഹുലും (55*) വിഎ ജഗദീഷുമാണ് (1) ക്രീസില്‍. ആറു വിക്കറ്റുകള്‍ ശേഷിക്കെ തമിഴ്‌നാടിനൊപ്പമെത്താന്‍ കേരളത്തിന് 175 റണ്‍സ് കൂടി വേണം.

1

അരുണ്‍ കാര്‍ത്തിക് (22), ജലജ് സക്‌സേന (4), സഞ്ജു സാംസണ്‍ (9), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (1) എന്നിവരെയാണ് കേരളത്തിനു നഷ്്ടമായത്. രാഹുലിന്റെ ഇന്നിങ്‌സ് കേരളത്തെ തകര്‍ച്ചയില്‍ താങ്ങിനിര്‍ത്തുകയായിരുന്നു. 102 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. തമിഴ്‌നാടിനായി ടി നടരാജനും രാഹില്‍ ഷായും രണ്ടു വിക്കറ്റ് വീതമെടുത്തു.

ചുക്കാന്‍ പിടിച്ചത് അശ്വിന്‍... അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ തിരിച്ചടി, ഓസീസ് 7ന് 191ചുക്കാന്‍ പിടിച്ചത് അശ്വിന്‍... അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ തിരിച്ചടി, ഓസീസ് 7ന് 191

ഐപിഎല്‍: ഇവരെ സൂക്ഷിച്ചോ... ലേലത്തില്‍ പിടിവലി ഈ താരങ്ങള്‍ക്കാവും!! ന്യൂജന്‍ സ്റ്റാറുകള്‍ ഐപിഎല്‍: ഇവരെ സൂക്ഷിച്ചോ... ലേലത്തില്‍ പിടിവലി ഈ താരങ്ങള്‍ക്കാവും!! ന്യൂജന്‍ സ്റ്റാറുകള്‍

നേരത്തേ ഷാരൂഖ് ഖാന്‍ (92*), ക്യാപ്റ്റന്‍ ബാബ അപരിജിത് (87) എന്നിവരുടെ ഇന്നിങ്‌സുകളാണ് തമിഴ്‌നാടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 155 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഷാരൂഖ് കേരളത്തിന്റെ ടോപ്‌സ്‌കോററായത്. അപരിജിത് 188 പന്തില്‍ എട്ടു ബൗണ്ടറികള്‍ നേടി. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ് (0), നിലവില്‍ ദേശീയ ടീമിലെ താരമായ ദിനേഷ് കാര്‍ത്തിക് (4) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും നാലു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും ചേര്‍ന്നാണ് തമിഴ്‌നാടിനെ തകര്‍ത്തത്.

Story first published: Friday, December 7, 2018, 14:30 [IST]
Other articles published on Dec 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X