Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: മുന്‍നിരയെ തകര്‍ത്ത് കേരളം... തമിഴ്‌നാട് പൊരുതുന്നു

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ തമിഴ്‌നാട് പൊരുതുന്നു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന എലൈറ്റ് ഗ്രൂപ്പ് മല്‍സരത്തില്‍ ആദ്യദിനം 50 ഓവര്‍ കഴിയുമുമ്പോള്‍ തമിഴ്‌നാട് അഞ്ചു വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ബാബ അപരിജിതും (58*), ഷാരൂഖ് ഖാനുമാണ് (24*) ക്രീസില്‍.

1

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 81 റണ്‍സെന്ന നിലയില്‍ തമിഴ്‌നാടിനെ വരിഞ്ഞുകെട്ടാന്‍ കേരള ബൗളര്‍മാര്‍ക്കായിരുന്നു. എന്നാല്‍ നായകന്റെ കളി പുറത്തെടുത്ത അപരിജിത് ഷാരൂഖിനെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റുകയായിരുന്നു. അപരാജിതമായ ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 135 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് അപരിജിതിന്റെ ഇന്നിങ്‌സ്. എന്‍ ജഗദീശന്‍ (21), കൗശിക് ഗാന്ധി (16) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ഇന്ത്യയുടെ ദിനേഷ് കാര്‍ത്തിക് തമിഴ്‌നാടിനായി ഇറങ്ങിയെങ്കിലും വെറും നാലു റണ്‍സെടുത്ത് പുറത്തായി.

രണ്ടു വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും സന്ദീപ് വാര്യരും ചേര്‍ന്നാണ് തമിഴ്‌നാടിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ജലജ് സക്‌സേനയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. ഹോംഗ്രൗണ്ടായ തിരുവനന്തപുരത്തു നടന്ന തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മധ്യപ്രദേശിനോട് പരാജയപ്പെട്ട കേരളം വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ്‌നാടിനെതിരേ ഇറങ്ങിയത്. സീസണില്‍ കേരളത്തിനു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു കഴിഞ്ഞ കളിയിലേത്.

Story first published: Thursday, December 6, 2018, 14:07 [IST]
Other articles published on Dec 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+