സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്ക് റീ എൻട്രിയുമായി കേരള സ്‌ട്രൈക്കേഴ്‌സ്; ഉണ്ണി നയിക്കും, ആരൊക്കെ ടീമിൽ?
ക്രിക്കറ്റ്-സിനിമാ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ലീഗുകളിൽ ഒന്നാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്. ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിലെ താരങ്ങളുടെ ക്രിക്കറ്റ് കളി മികവ് കാണാനുള്ള സുവർണാവസരം ആയതിനാൽ തന്നെ എല്ലാവരും കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ സിസിഎൽ പന്ത്രണ്ടാം സീസണിന് തുടക്കമായിരിക്കുകയാണ്.
ഏറ്റവും ശ്രദ്ധേയമായ കാര്യം അതിൽ എന്തെന്നാൽ ഇക്കുറി നമ്മുടെ സ്വന്തം കേരള സ്‌ട്രൈക്കേഴ്‌സ് കൂടി ഇറങ്ങുന്നുണ്ട് എന്നതാണ്. ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗിലേക്ക് കേരള ടീമിന്റെ മടങ്ങി വരവ് എന്നതാണ് പ്രധാന കാര്യം. വിവിധ കാരണങ്ങളാൽ കഴിഞ്ഞ സീസണിൽ കേരള സ്‌ട്രൈക്കേഴ്‌സ് കളിച്ചിരുന്നില്ല. ഇക്കുറി വിജയം കൈവരിക്കാൻ ഉറച്ച് തന്നെയാണ് ടീം ഇറങ്ങുന്നത്.

ഉണ്ണി മുകുന്ദനാണ് നായകനായി ടീമിനെ മുന്നിൽ നിന്ന് നയിക്കുക. ബിനീഷ് കോടിയേരിയാണ് വൈസ് ക്യാപ്റ്റൻ. യൂട്യൂബ് വ്‌ളോഗുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ മാരാരും ഇക്കുറി ടീമിന്റെ ഭാഗമാണ്. അനൂപ് കൃഷ്‌ണൻ, അർജുൻ നന്ദകുമാർ, അരുൺ ബെന്നി, ബിനീഷ് കോടിയേരി, ജോൺ കൈപ്പാളി, പ്രശാന്ത് അലക്‌സാണ്ടർ, രാജീവ് പിള്ള, വിവേക് ഗോപൻ, അഖിൽ മാരാർ, ജീൻ പോൾ ലാൽ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
എട്ട് പ്രധാന ഇന്ത്യൻ ചലച്ചിത്ര വ്യവസായങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, ജനുവരി 16 വെള്ളിയാഴ്‌ച മുതലാണ് ആരംഭിച്ചത്. സാൻഡൽവുഡ് സൂപ്പർതാരം കിച്ച സുദീപിന്റെ നേതൃത്വത്തിലുള്ള കർണാടക ബുൾഡോസേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബ് ഡി ഷെറിനെയാണ് ആദ്യ മത്സരത്തിൽ നേരിട്ടത്. മത്സരത്തിൽ പഞ്ചാബിനെ തകർത്തുകൊണ്ടാണ് കർണാടക സീസൺ ആരംഭിച്ചിരിക്കുന്നത്.
2011-ലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആദ്യമായി ആരംഭിച്ചത്, മത്സരങ്ങൾ തുടക്കത്തിൽ ടി20 ഫോർമാറ്റിലായിരുന്നു. 2017 മുതൽ, ലീഗ് ഒരു മത്സരത്തിൽ നാല് ഇന്നിംഗ്‌സുകൾ ഉൾക്കൊള്ളുന്ന ടി10 ഫോർമാറ്റ് സ്വീകരിച്ചു. ടൂർണമെന്റിൽ ഒരു റൗണ്ട് റോബിൻ ലീഗ് ഘട്ടവും തുടർന്ന് നോക്കൗട്ട് മത്സരങ്ങളും ഉൾപ്പെടുന്നു.
സിസിഎൽ സീസൺ 12 മത്സരങ്ങൾ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്യുകയും ജിയോ ഹോട്ട്‌സ്‌റ്റാറിൽ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ എങ്ങനെ മത്സരങ്ങൾ കാണുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയായി. ഇത്തവണ മികച്ച നിലവാരത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുകയെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications