Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍മനെ ഞെട്ടിച്ച ആറ് വയസുകാരി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ബാറ്റിംഗ്, ആളിങ്ങ് വടകരയുണ്ട്!

ഈ മിടുക്കി കൈയ്യടി നേടുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാം. കാരണം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മിടുക്കി പെണ്ണ് മലയാളിയാണ്. വടകര സ്വദേശിയായ മുനീറിന്റേയും ഖദീജയുടേയും മകളായ മെഹക് ഫാത്തിമ എന്ന ആറ് വയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം. മെഹക്കിന്റെ ഷോട്ടുകള്‍ കണ്ടവരെല്ലാം പറയുന്നു ഇവള്‍ ഭാവിയുടെ താരമാണെന്ന്.

1

മെഹക്കിനെ അഭിനന്ദിച്ചു കൊണ്ട് ക്രിക്കറ്റ് ലോകത്തു നിന്നും പല പ്രമുഖരും രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി മെഹക്കിന്റെ വീഡിയോ പങ്കുവച്ചതോടെ താരമായി മാറിയിരിക്കുകയാണ് മെഹക്. ഇവള്‍ ഭാവിയിലൊരു ഇതിഹാസമാകുമെന്നാണ് ഹര്‍മന്‍ പറയുന്നത്. പിന്നാലെ നിരവധി ക്രിക്കറ്റ് പ്രേമികളും ഫാന്‍ പേജുകളുമെല്ലാം മെഹക്കിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളായ ഉണ്ണി മുകുന്ദന്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരും മെഹക്കിന് അഭിനന്ദവുമായി എത്തിയവരാണ്.

തന്റെ പിതാവില്‍ നിന്നുമാണ് മെഹക് ക്രിക്കറ്റ് പരിശീലിക്കുന്നത്. വളരെ രസകരമായിട്ടായിരുന്നു മെഹക് ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിലേക്ക് ആകൃഷ്ടയാകുന്നത്. മെഹക്കിന്റെ മൂന്ന് വയസുള്ള അനിയനെ മുനീര്‍ ഒന്നര വയസുള്ളപ്പോള്‍ തന്നെ ബാറ്റിംഗ് പരിശീലിപ്പിക്കുമായിരുന്നു. അത് കണ്ടും കൂടെക്കളിച്ചുമാണ് മെഹക് കളി പഠിക്കുന്നത്. വെറും ഏഴ് മാസം കൊണ്ടാണ് ഒരു പ്രൊഫഷണലിനെ പോലെ മെഹക് ബാറ്റ് ചെയ്യാന്‍ പഠിച്ചതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

2

ഇപ്പോള്‍ വടകര കെഎപിഎസ് അക്കാദമിയില്‍ ചേര്‍ന്ന് പരിശീലനം നടത്തുകയാണ് മെഹക്. ഇത്ര ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുകയും ഇത്രത്തോളം മികവ് പുലര്‍ത്തുകയും ചെയ്യുന്നത് ഭാവിയില്‍ ഒരുപാട് ഗുണം ചെയ്യുമെന്നണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഭാവിയില്‍ കേരളത്തിന് അഭിമാനിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളൊരു താരമായി മെഹക് മാറുമെന്ന പ്രതീക്ഷയാണ് ക്രിക്കറ്റ് പ്രേമികളും മെഹക്കിന്റെ കുടുംബവും പങ്കുവെക്കുന്നത്.

Story first published: Friday, May 14, 2021, 12:46 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+