കെപിഎല്‍: കേരള പോലിസിനോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്; സാറ്റ് അവസാന നാലില്‍
കൊച്ചി: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ ശക്തരായ കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്‌സ് ടീം പുറത്ത്. നിര്‍ണായക മല്‍സരത്തില്‍ കേരള പോലിസിനോട് തോല്‍വി വഴങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി മോഹത്തിന് തിരിച്ചടിയായത്. ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പോലിസിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സ് തോറ്റതോടെ ഗ്രൂപ്പ് എയില്‍ നിന്ന് എഫ്‌സി തൃശ്ശൂരിനു പിന്നാലെ സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍ (സാറ്റ്) തുടര്‍ച്ചയായ രണ്ടാം തവണയും ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ആറ് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ വിജയിച്ചാലും പോയിന്റില്‍ സാറ്റിന് മറികടക്കാന്‍ കഴിയില്ല.
നിലവില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് സാറ്റ് ഗ്രൂപ്പ് എയില്‍ നിന്ന് സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. സാറ്റിന് ഇനി ബ്ലാസ്റ്റേഴ്‌സിനെതിരേ ഒരു മല്‍സരം കൂടി ഗ്രൂപ്പ്ഘട്ടത്തില്‍ ശേഷിക്കുന്നുണ്ട്. എട്ട് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുള്ള കഴിഞ്ഞ തവണത്തെ റണ്ണറപ്പായ തൃശ്ശൂര്‍ നേരത്തെ തന്നെ ഗ്രൂപ്പ് എയില്‍ നിന്ന് സെമി ഫൈനല്‍ ടിക്കറ്റെടുത്തിുന്നു. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് കെപിഎല്ലില്‍ മല്‍സരിക്കുന്നത്.

ഹാട്രിക്ക് വിജയവുമായെത്തിയ ബ്ലാസ്റ്റേഴ്‌സിന് കളിയുടെ അവസാന 20 മിനിറ്റുകളിലാണ് പോലിസില്‍ നിന്ന് തിരിച്ചടി നേരിട്ടത്. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 താരം റിഷിദത്തിലൂടെ 63ാം മിനിറ്റില്‍ മല്‍സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. എന്നാല്‍, കളിയുടെ അവസാന 20 മിനിറ്റില്‍ പോലിസ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയകുതിപ്പിനും സെമി ഫൈനല്‍ മോഹത്തിനും തടയിട്ട് രണ്ട് തവണ ലക്ഷ്യം കാണുകയായിരുന്നു. 70ാം മിനിറ്റില്‍ അഭിജിത്തിലൂടെ സമനില ഗോള്‍ കണ്ടെത്തിയ പോലിസ് 88ാം മിനിറ്റില്‍ അനീഷിലൂടെ വിജയഗോളും നേടി..
ടൂര്‍ണമെന്റിലെ സെമി ഫൈനലിസ്റ്റുകള്‍
കേരള പോലിസിനോട് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റതോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിസറ്റുകള്‍ തീരുമാനമായി. ഗ്രൂപ്പ് എയില്‍ നിന്ന് എഫ്‌സി തൃശ്ശൂരും സാറ്റും ഗ്രൂപ്പ് ബിയില്‍ നിന്ന് ഗോകുലം എഫ്‌സിയും ക്വാര്‍ട്‌സുമാണ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ഗ്രൂപ്പ്ഘട്ടത്തിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ സെമി ഫൈനലിലെ എതിരാളികളെ അറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications