വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളത്തിലെ ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം സച്ചിന്റെ പേരില്‍ അറിയപ്പെടും, ഏതാണാ സ്റ്റേഡിയം..?

By Sruthi K M

കൊച്ചി: കേരളത്തിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കരുടെ പേര് നല്‍കാന്‍ ആലോചന. എന്നാല്‍, ഏതു സ്റ്റേഡിയത്തിനാണു സച്ചിന്റെ പേരു നല്‍കുക എന്ന് പ്രഖ്യാപിച്ചിട്ടില്ല. വയനാട് കൃഷ്ണഗിരി സ്റ്റേഡിയമാകാനാണ് സാധ്യത. ക്രിക്കറ്റിനോടുള്ള ആരാധനയും കേരളത്തോടുള്ള സ്‌നേഹവും മൂലം സച്ചിന്‍ കൊച്ചിയില്‍ വീടുവരെ വാങ്ങി.

ഇനി കേരളവും അതേപ്പോലെ സച്ചിനോട് സ്‌നേഹം കാണിക്കും. കായികരംഗത്തോടും കേരളത്തോടും സച്ചിനുള്ള താല്‍പര്യം കണക്കിലെടുത്താണ് സ്റ്റേഡിയങ്ങളിലൊന്നിന് സച്ചിന്റെ പേര് നല്‍കാന്‍ ആലോചിക്കുന്നതെന്ന് കെസിഎ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലെ പവലിയനുകളിലൊന്നിന് സച്ചിന്റെ പേര് നല്‍കി കെസിഎ ആദരിച്ചിരുന്നു.

sachin

ഈ ചടങ്ങിനിടെയാണ് ഒരു സ്റ്റേഡിയത്തിന് സച്ചിന്റെ പേര് നല്‍കാനുള്ള തീരുമാനം അറിയിച്ചത്. പതിനാല് ജില്ലകളിലുമുള്ള ഓരോ ക്രിക്കറ്റ് സ്‌റ്റേഡിയവും നവീകരിക്കാനാണ് കെസിഎയുടെ പദ്ധതി.

ഇതിനു സച്ചിന്റെ സഹകരണവും തേടുമെന്നും ടി.സി മാത്യു വ്യക്തമാക്കി. കെ.സി.എ സ്റ്റേഡിയങ്ങള്‍ സച്ചിന്‍ പരിശോധിക്കും, അതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ടി.സി മാത്യു പറഞ്ഞു.

Story first published: Saturday, September 5, 2015, 12:37 [IST]
Other articles published on Sep 5, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X