Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ഹിമാചല്‍ പ്രദേശ് 297ന് പുറത്ത്, കേരളം പൊരുതുന്നു

നദൗന്‍(ഹിമാല്‍ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരേ കേരളം പൊരുതുന്നു. ഹിമാചലിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 297ന് മറുപടിയില്‍ കേരളം രണ്ടാംദിനം 58 ഓവര്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിന് 205 റണ്‍സെടുത്തിട്ടുണ്ട്.

പൂനം രാഹുലും (98*) സഞ്ജു സാംസണുമാണ് (27*) ക്രീസില്‍. ഹിമാചലിനൊപ്പമെത്താന്‍ കേരളത്തിന് 92 റണ്‍സ് കൂടി വേണം. വിഎ ജഗദീഷ് (5), സിജോമോന്‍ ജോസഫ് (16), മുഹമ്മദ് അസ്ഹറുദ്ദീന്‍ (40), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (3), വിഷ്ണു വിനോദ് (1) എന്നിവരാണ് പുറത്തായത്.

1

നേരത്തേ ആറു വിക്കറ്റെടുത്ത എംഡി നിധീഷാണ് ഹിമാചലിനെ 300 റണ്‍സിനുള്ളില്‍ എറിഞ്ഞൊതുക്കിയത്. അങ്കിത് കല്‍സിയുടെ (101) സെഞ്ച്വറിയാണ് ഹിമാചലിന് കരുത്തായത്. 202 പന്തില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അങ്കിതിന്റെ ഇന്നിങ്‌സ്. റിഷി ധവാനാണ് (58) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നിഖില്‍ ഗങ്തയും പങ്കജ് ജയ്‌സ്വാളും 28 റണ്‍സ് വീതമെടുത്തു പുറത്തായി.

24 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 88 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നിധീഷ് ആറു വിക്കറ്റുകള്‍ കട പുഴക്കിയത്. സന്ദീപ് വാര്യര്‍ക്കും ബേസില്‍ തമ്പിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നേരത്തേ ടോസ് ലഭിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു.

Story first published: Tuesday, January 8, 2019, 16:26 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+