Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരളത്തിനെതിരേ ഹിമാചല്‍ പിടിമുറുക്കി, വന്‍ ലീഡിലേക്ക്

നദൗന്‍ (ഹിമാല്‍ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മല്‍സരത്തില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശ് വന്‍ ലീഡിലേക്കു നീങ്ങുന്നു. ഒന്നാമിന്നിങ്‌സില്‍ 11 റണ്‍സിന്റെ നേരിയ ലീഡുണ്ടായിരുന്ന ഹിമാചല്‍ മൂന്നാം ദിനം 44 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 234 റണ്‍സെടുത്തിട്ടണ്ട്. അഞ്ചു വിക്കറ്റ് ശേഷിക്കെ ഹിമാചല്‍ ഇപ്പോള്‍ 245 റണ്‍സിന് മുന്നിലാണ്.

1

ഹിമാചലിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളം 286ന് പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ കേരളം കളിയില്‍ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മുന്‍തൂക്കം നഷ്ടപ്പെടുത്തുകയായിരുന്നു. അഞ്ചിന് 268 റണ്‍സെന്ന നിലയിലായിരുന്ന കേരളം 18 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകളും കൈവിട്ടത്. 127 റണ്‍സെടുത്ത ഓപ്പണര്‍ പൂനം രാഹുലാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. സഞ്ജു സാംസണ്‍ 50 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയും മൂന്നു വിക്കറ്റ് വീഴ്ത്തിയ റിഷി ധവാനുമാണ് കേരളത്തെ തകര്‍ത്തത്.

നേരത്തേ ആറു വിക്കറ്റെടുത്ത എംഡി നിധീഷാണ് ഹിമാചലിനെ ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിനുള്ളില്‍ എറിഞ്ഞൊതുക്കിയത്. അങ്കിത് കല്‍സിയുടെ (101) സെഞ്ച്വറിയാണ് ഹിമാചലിന് കരുത്തായത്. 202 പന്തില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അങ്കിതിന്റെ ഇന്നിങ്‌സ്. റിഷി ധവാനാണ് (58) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നിഖില്‍ ഗങ്തയും പങ്കജ് ജയ്‌സ്വാളും 28 റണ്‍സ് വീതമെടുത്തു പുറത്തായി. 24 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 88 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നിധീഷ് ആറു വിക്കറ്റുകള്‍ കട പുഴക്കിയത്. സന്ദീപ് വാര്യര്‍ക്കും ബേസില്‍ തമ്പിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നേരത്തേ ടോസ് ലഭിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു.

Story first published: Wednesday, January 9, 2019, 16:40 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+