ശ്രീശാന്ത് കളിക്കളത്തിലേക്ക്? ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നടപടി, ബിസിസിഐയ്ക്ക് നോട്ടീസ് അയച്ചു...
കൊച്ചി: ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നടപടി സ്വീകരിച്ചു. ശ്രീശാന്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബിസിസിഐയ്ക്ക് നോട്ടീസ് അയച്ചു. ബിസിസിഐയെ കൂടാതെ കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയെ തനിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്ക് നീക്കി ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ ക്രിക്കറ്റ് ലീഗിലും കളിക്കാനായില്ല...
ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തടക്കമുള്ള താരങ്ങള്‍ക്കാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എറണാകുളം ക്രിക്കറ്റ് ക്ലബിന് വേണ്ടി ജില്ലാ ലീഗില്‍ കളിക്കാനും ശ്രീശാന്തിന് അവസരം ലഭിച്ചിരുന്നില്ല.

സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണം
ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത് കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ അനുമതിയില്ലാതെ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാന്‍ കഴിയില്ല.

കുറ്റവിമുക്തനാക്കിയിട്ടും...
വാതുവെയ്പ്പ് കേസില്‍ ദില്ലി കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുവദിക്കാന്‍ ബിസിസിഐയ്്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ശ്രീശാന്ത് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന മറ്റൊരാവശ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications