Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍: കണക്കുകളില്‍ മുന്നില്‍ ഗുജറാത്ത്; നേടാനുറച്ച് കേരളം

കല്‍പ്പറ്റ: കണക്കുകളില്‍ മുന്നില്‍ ഗുജറാത്താണ്. എന്നാല്‍ ചരിത്രമെഴുതി ശീലിച്ച കേരളത്തിന്റെ പോരാട്ടവീര്യം നേടാനുറച്ചിറങ്ങുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്. കേരളം-ഗുജറാത്ത് രഞ്ജിട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം രാവിലെ 9.30 മുതല്‍ വയനാട് കൃഷ്ണഗിരിയിലെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ക്വാര്‍ട്ടര്‍ഫൈനല്‍ മോഹങ്ങള്‍ അസ്തമിച്ചെന്ന് കരുതിയിടത്താണ് ഹിമാചല്‍ പ്രദേശിനെതിരെ അപ്രതീക്ഷിത വിജയം സ്വന്തമാക്കി കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നത്.

1

നേരത്തെ നടന്ന മത്സരങ്ങളില്‍ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഫലുമുണ്ടായത് മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കും. മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കിയാല്‍ പതിറ്റാണ്ടുകളായി നോര്‍ത്ത് ഇന്ത്യന്‍ ടീമുകള്‍ കൈവശം വെക്കുന്ന രഞ്ജികിരീടം ആദ്യമായി കേരളത്തിലെത്തിക്കാം. പാക്കിസ്താന്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിച്ച കോച്ച് ഡേവ് വാട്ട്‌മോറിന്റെ കീഴില്‍ മികച്ച പ്രകടനം തുടരുന്ന കേരളത്തിന്റെ പ്രതീക്ഷ അതിഥി താരമായ ജലജ് സക്‌സേനയാണ്. മികച്ച മത്സര പരിചയമുള്ള സഞ്ജുസാംസണ്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കൊപ്പം വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ താരങ്ങള്‍ കൂടിയെത്തുന്നതോടെ കേരളം കൂടുതല്‍ കരുത്തരാകും.

2

എന്നാല്‍ കണക്കുകളില്‍ മുന്നില്‍ ഗുജറാത്ത് തന്നെയാണ്. ദേശീയ താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പിയൂഷ് ചൗള തുടങ്ങിയവരാണ് ഗുജറാത്തിന്റെ കുന്തമുന. ഇവര്‍ക്കൊപ്പം പ്രിയങ്ക് പാഞ്ചാല്‍, മെഹുല്‍ പട്ടേല്‍, റുജുല്‍ ഭട്ട് എന്നിവര്‍ കൂടി ചേരുന്നതോടെ ഗുജറാത്തിന്റെ പോരാട്ടവീര്യം ഇരട്ടിയാവും.

ടീമുകള്‍
കേരളം: സചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി. നിധീഷ്, വിനൂപ് മനോഹരന്‍, പി. രാഹുല്‍, ജലജ് സക്‌സേന, കെ.സി. അക്ഷയ്, കെ.ബി. അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, അക്ഷയ് ചന്ദ്രന്‍.

ഗുജറാത്ത്: പാര്‍ഥിവ് പട്ടേല്‍ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചാല്‍, മെഹുല്‍ പട്ടേല്‍, റുജുല്‍ ഭട്ട്, പിയൂഷ് ചൗള, സിദ്ധാര്‍ഥ് ദേശായി, ചിന്തന്‍ ഗജ, സമിത് ഗോഹല്‍, മന്‍പ്രീത് ജുനേജ, റൂഷ് കലാരിയ, ക്ഷിതിജ് പട്ടേല്‍, ഭാര്‍ഗവ് മേറായ്, അര്‍സന്‍ നഗ്‌വാസ്‌വാല, കരണ്‍ പട്ടേല്‍, ധ്രുവ് റാവല്‍, ഹാര്‍ദിക് പട്ടേല്‍, കഥന്‍ ഡി പട്ടേല്‍, അക്ഷര്‍ പട്ടേല്‍.

Story first published: Tuesday, January 15, 2019, 7:55 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+