Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍: ഗുജറാത്തിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളത്തിന് ഒന്നാമിന്നിങ്‌സില്‍ 185 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബൗളിങിലൂടെ ഗുജറാത്ത് കേരളത്തെ വരിഞ്ഞുകെട്ടുകയായിരുന്നു. കേരള നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് നാലു വിക്കറ്റിന് 97 റണ്‍സെടുത്തിട്ടുണ്ട്.

1

37 റണ്‍സെടുത്ത പേസര്‍ ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 33 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ബേസിലിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ പൂനം രാഹുല്‍ (26), വിനൂപ് മനോഹരന്‍ (25) എന്നിവരാണ് 20നു മുകൡ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ 17 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

നാലു വിക്കറ്റെടുത്ത ചിന്തന്‍ ഗജയാണ് കേരള ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. മൂന്നു വിക്കറ്റെടുത്ത അര്‍സാന്‍ നാഗ്വസല്ലയും രണ്ടു വിക്കറ്റ് വീഴ്ത്തിയ റൂഷ് കലേറിയയും മികച്ച പിന്തുണയേകി. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലാണ് ഗുജറാത്തിനെ നയിക്കുന്നത്. അക്ഷര്‍ പട്ടേല്‍, പിയൂഷ് ചൗള തുടങ്ങിയ മുന്‍ ദേശീയ താരങ്ങളും ഗുജറാത്ത് നിരയിലുണ്ട്.

Story first published: Tuesday, January 15, 2019, 17:34 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+