Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കരുത്തുകാട്ടി കേരളം, ഡ‍ല്‍ഹിക്കെതിരേ ഇന്നിങ്സ് ജയത്തിലേക്ക്...

തിരുവനന്തപുരം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുന്‍ ജേതാക്കളായ ‍ഡല്‍ഹിക്കെതിരേ കേരളം ഇന്നിങ്സ് ജയത്തിലേക്കു കുതിക്കുന്നു. ഡല്‍ഹിയെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളം രണ്ടാമിന്നിങ്സില്‍ ഡല്‍ഹിയുടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഡല്‍ഹി അഞ്ചു വിക്കറ്റിന് 41 റണ്‍സെന്ന നിലയില്‍ പതറുകയാണ്. അഞ്ചു വിക്കറ്റ് മാത്രം ശേഷിക്കെ കേരളത്തിനൊപ്പമെത്താന്‍ അവര്‍ക്കു 140 റണ്‍സ് കൂടി വേണം. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ കേരളം 320 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഡല്‍ഹിയുടെ ഒന്നാമിന്നിങ്‌സ് വെറും 139 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ നേരിട്ട ഡല്‍ഹിയെ കേരളം വീണ്ടും ബാറ്റിങിന് അയക്കുകയായിരുന്നു. രണ്ടാംദിനം ഡല്‍ഹി ഒരു വിക്കറ്റിന് 15 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ കേരളത്തിനൊപ്പമെത്താന്‍ അവര്‍ക്കു 166 റണ്‍സ് കൂടി വേണം.

1

ജലജ് സക്‌സേനയുടെ തകര്‍പ്പന്‍ ബൗളിങാണ് ഒന്നാമിന്നിങ്‌സില്‍ ഡല്‍ഹിയുടെ കഥ കഴിച്ചത്. 31 ഓവറില്‍ 11 മെയ്ഡനുകളുള്‍പ്പെടെ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് സക്‌സേന പോക്കറ്റിലാക്കിയത്. സിജോമോന്‍ ജോസഫിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഡല്‍ഹി നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി നേടാനായില്ല. ജോണ്ടി സിദ്ധുവാണ് (41) ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ധ്രുവ് ഷോറെയും ശിവാങ്ക് വശിഷ്ടും 30 റണ്‍സ് വീതമെടുത്തു.

നേരത്തേ ഓപ്പണര്‍ പി രാഹുല്‍ (77), വിനൂപ് മനോഹരന്‍ (77), ജലജ് സക്‌സേന (68) എന്നിവരുടെ ഇന്നിങ്‌സുകളാണ് കേരളത്തെ 300നു മുകൡ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. സഞ്ജു സാംസണും വിഷ്ണു വിനോദും 24 റണ്‍സ് വീതമെടുത്തു പുറത്തായപ്പോള്‍ ബേസില്‍ തമ്പി 23 റണ്‍സ് നേടി. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട കേരളം വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിക്കെതിരേ ഇറങ്ങിയത്.

Story first published: Saturday, December 15, 2018, 22:17 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+