Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ സ്പിന്നില്‍ കുരുക്കി കേരളത്തിന് തകര്‍പ്പന്‍ ജയം

പെരിന്തല്‍മണ്ണ: ഗ്രൂപ്പ് സിയിലെ ഒന്നാമന്‍മാരായി എത്തി കേരളത്തെ കീഴടക്കി വിലപ്പെട്ട 6 പോയിന്റുകള്‍ കൈക്കലാക്കാമെന്ന സ്വപ്‌നം വെറും അതിമോഹമായിരുന്നു എന്ന് കേരള താരങ്ങള്‍ സൗരാഷ്ട്രയ്ക്ക് കാണിച്ചുകൊടുത്തു. സ്പിന്നിന്റെ പറുദീസ ആയിമാറിയ പിച്ചില്‍ സൗരാഷ്ട്രയുടെ രണ്ടാം ഇന്നിങ്‌സ് 69 റണ്‍സിന് അവസാനിച്ചു. കേരളത്തിന് 45 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

115 റണ്‍സിന്റെ വിജയം പിന്‍തുടര്‍ന്ന സൗരാഷ്ട്രയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ മോനിഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യരും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് എറിഞ്ഞിട്ടു. ശേഷിച്ച വിക്കറ്റ് രോഹന്‍ പ്രേം സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയ മോനിഷ് മത്സരത്തിലാകെ തന്റെ വിക്കറ്റ് നേട്ടം 11 ആയി ഉയര്‍ത്തി. കളിയിലെ കേമനും മോനിഷ് തന്നെയാണ്.

kerala cricket

സീസണിലെ ആദ്യ തോല്‍വി നേരിട്ട സൗരാഷ്ട്ര 29 പോയിന്റുമായി ഗ്രൂപ്പില്‍ ഇപ്പോഴും ഒന്നാമത് തന്നെയാണ്. കരുത്തരായ ഗോവയെ തോല്‍പ്പിച്ചതിനുശേഷം ഇപ്പോള്‍ സൗരാഷ്ട്രയെക്കൂടി തോല്‍പ്പിച്ചതോടെ ഏഴ് മത്സരങ്ങളില്‍ നിന്നും 25 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമത്തെതാനും കേരളത്തിനായി.

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക. കേരളത്തിന് ഹിമാചല്‍ പ്രദേശുമായാണ് അടുത്ത മത്സരം. അതില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് അടുത്ത റൗണ്ട് ഉറപ്പിക്കാം. മറിച്ച് സമനിലയോ തോല്‍വിയോ ആണെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള ജാര്‍ഖണ്ഡിന്റെ പ്രകടത്തെ അനുസരിച്ചാകും കേരളത്തിന്റെ സാധ്യതകള്‍.

രണ്ട് ദിവസവും 9 വിക്കറ്റും കൈയ്യിലിരിക്കെ 99 റണ്‍സ് എടുക്കണമായിരുന്ന സൗരാഷ്ട്ര, 66 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. 17 റണ്‍സെടുത്ത ശൗര്യ എം സാനന്ദിയാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍.

Story first published: Wednesday, November 25, 2015, 14:00 [IST]
Other articles published on Nov 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+